നാടൊന്നിച്ചു; കുമാരനു വീടായി, താക്കോല്‍ കൈമാറി

0
249

 

നാദാപുരം: വീട് തകര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായ ഉമ്മത്തുരിലെ കുമാരനും elite55അമ്മ മാണിക്യത്തിനും നാട്ടുകാര്‍ നിര്‍മച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. mhesഉമ്മത്തൂരില്‍ നടന്ന ചടങ്ങില്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തൊടുവയില്‍ മഹ്മൂദ് താക്കോല്‍ കൈമാറി. വീട് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി.കെ.ഖാലിദ് അധ്യക്ഷനായിരുന്നു. എന്‍.കെ.രാജന്‍, കെ.പി.കുമാരന്‍, എ.ആമിന, സി.കെ.ജമീല, നസീമ കൊട്ടാരത്തില്‍, കെ.എം.ഹംസ, തുടങ്ങിയവര്‍ പങ്കെടുത്തു. ഉമ്മത്തൂരിലെ തങ്കയം കുറ്റിയില്‍ മാണിക്യത്തിനും മകന്‍ കുമാരനും നാട്ടുകാരാണ് ആറ് ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ച് വീടൊരുക്കിയത്.
രണ്ടു വര്‍ഷം മുമ്പത്തെ കാല വര്‍ഷത്തിലാണ് ഇവരുടെ വീട് തകര്‍ന്നത്. തുടര്‍ന്ന് അമ്മ മാണിക്യം എടച്ചേരിയിലെ തണല്‍ അഗതി മന്ദിരത്തിലും മകന്‍ സമീപത്തെ ഗുരു മന്ദിരം, ഹാള്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളിലും അഭയം തേടുകയായിരുന്നു. ചെറുപ്പം മുതല്‍ മാനസിക വെല്ലുവിളി നേരിടുന്ന കുമാരനെയും അമ്മയെയും ഒരുമിച്ച് താമസിപ്പിക്കാനുള്ള ദൗത്യം നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി വാട്‌സാപ്പ് കൂട്ടായ്മകളും മറ്റും വഴി പണം സ്വരൂപിച്ച് ഇവരുടെ വീടിന് സമീപം പുതിയൊരു വീട് പണികഴിപ്പിക്കുകയയിരുന്നു.

deepthi gas