ഗ്രീന്‍ ക്ലീന്‍ വളയം പദ്ധതിക്ക് തുടക്കമായി

0
296

നാദാപുരം: ഹരിത കേരളമിഷന്റെ ഭാഗമായി ഐആര്‍ടിസിയുടെ സഹകരണത്തോടെ elite55നമുക്ക് കൈകോര്‍ക്കാം മാലിന്യമുക്ത വളയം പഞ്ചായത്തിനായി എന്ന സന്ദേശവുമായി ഗ്രീന്‍ ക്ലീന്‍ വളയം പദ്ധതിക്ക് മഞ്ചാന്തറയില്‍ തുടക്കമായി. വളയം പഞ്ചായത്തിനെ mhesസമ്പൂര്‍ണ മാലിന്യവിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിനായി ആവിഷ്‌കരിച്ച് നടപ്പിലിക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണന്‍ ഉദ്ഘാടം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ പൈലറ്റ് വാര്‍ഡായി തെരഞ്ഞെടുത്ത് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പരിശീലനം നേടിയ 28 അംഗ ഹരിതസേന അംഗങ്ങള്‍ കര്‍മനിരതരായി രംഗത്തുണ്ട്. പഞ്ചായത്ത് അസി. സെക്രട്ടറി കെ.കെ.വിനോദന്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.രവീന്ദ്രന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.അജിത, പി.എസ്.പ്രീത, പഞ്ചായത്തംഗങ്ങളായ പി.കെ.ശങ്കരന്‍, എം.കെ.മുംതാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സ്റ്റീഫന്‍, കെ.എന്‍.ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാകേഷ്, എം.ടി.ബാലന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.കണ്ണന്‍ സ്വാഗതവും പി.പി.അനില്‍ നന്ദിയും പറഞ്ഞു.

deepthi gas