മന്ത്രിയുടെ നാട്ടില്‍ ആദിവാസി കോളനികളുടെ വികസനം വഴിമുട്ടി

0
373

ടി.ഇ.രാധാകൃഷ്ണന്‍

 

നാദാപുരം: പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി എ.കെ.ബാലന്റെ നാട്ടില്‍ ആദിവാസി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യ മിട്ട പദ്ധതി വഴി മുട്ടിയതോടെ elite55കോടികള്‍ തുലഞ്ഞു. വിഷയത്തില്‍ ഇടപെട്ട എംഎല്‍എ, കലക്ടര്‍ എന്നിവര്‍ക്ക് കരാറുകാര്‍ നല്‍കിയ ഉറപ്പ് വീണ്ടും പാഴായതോടെ കാടിന്റെ മക്കളുടെ സമഗ്ര വികസന പദ്ധതി എങ്ങുെമത്തിയില്ല. പ്രദേശവാസികളുടെ ദുരിതം വര്‍ധിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലായതോടെ കാല്‍ നട യാത്ര പോലും ദുഷ്‌കരമായി. ജില്ലയിലെ ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിന് മുന്‍ സര്‍ക്കാരിന്റെ mhesകാലത്ത് അനുവദിച്ച പദ്ധതി കോടികള്‍ തുലച്ച് പാതി വഴിയില്‍ നിലച്ചു. കാല വര്‍ഷം തുടങ്ങിയതോടെ ചളി നിറഞ്ഞ റോഡില്‍ ഗതാഗതം നിലച്ചു.
ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതിയില്‍ നിന്ന് നാലര കോടി രൂപയോളം പിന്‍വലിച്ചു. നാലിലൊന്ന് പണി പോലും ചെയ്യാതെയാണ് പണം പിന്‍വലിച്ചതെന്ന് എംഎല്‍എ, കലക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന വിലങ്ങാട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ ഏഴ് കോടി രൂപ അനുവദിച്ചത്. ചെമ്പുകടവ് കോളനിക്ക് മൂന്ന് കോടിയും വിലങ്ങാട്ടേക്ക് ഏഴ് കോടിയുമാണ് വകയിരുത്തിയത്. വിലങ്ങാട്ടെ വായാട്, മാടാഞ്ചേരി, കുറ്റല്ലൂര്‍, പന്നിയേരി കോളനിക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഊരുകൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞായിരുന്നു പദ്ധതി രേഖ സമര്‍പ്പിച്ചത്. റോഡ്, പാലം, കുടിവെള്ളം, വീട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ശ്മശാനം, നടപ്പാത, കോളനികളുടെ സുരക്ഷ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചത്.
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പ്രൊജക്ടിന്റെ കരാര്‍ ലഭിച്ചത് ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ്. എന്നാല്‍ അവര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മറ്റൊരു ടീമിന് പണി കൈമാറി. പക്ഷെ പദ്ധതി ആരംഭിച്ച് നാല് വര്‍ഷമായിട്ടും പണികളൊന്നും എവിടെയും എത്തിയിട്ടില്ല. മൂന്ന് മാസം മുമ്പ് നാട്ടുകാര്‍ പ്രതിഷേധത്തിനിറങ്ങിയതോടെ എംഎല്‍എ, കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരാറുകാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജൂണിന് മുമ്പു പ്രവൃത്തി തീര്‍ക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും പിന്നീടാരും തിരിഞ്ഞ് നോക്കിയിട്ടില്ല. മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍ എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശവും കല്ലിട്ട് കെട്ടിയ ശേഷം ഒരു പണിയും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ അരികുകള്‍ കെട്ടാനായി deepthi gasകരിങ്കല്ല് ഇവിടെ നിന്നു തന്നെ ശേഖരിച്ചതിനാല്‍ ലക്ഷങ്ങളുടെ ലാഭവും കോണ്‍ട്രാക്റ്റര്‍ക്കുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വായാട് കോളനിയിലെ ഒരു പണിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് വിവരം.
പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറ്റല്ലൂര്‍ 1.8 കോടി, വായാട് 1.75 കോടി, പന്നിയേരി 1.6, കോടി, മാടാഞ്ചേരി 1.4 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാലര കോടി രൂപയാണ് കരാറുകാരന്‍ പിന്‍വലിച്ചത്. പണി ചെയ്യാതെ പണം നല്‍കിയത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് ഉന്നത തല യോഗത്തില്‍ വിലയിരുത്തിയിരുന്നു. കോളനികളില്‍ കുടിവെള്ളമെത്തിക്കാന്‍ പദ്ധതികളുണ്ടായിട്ടും ഈ വേനല്‍ക്കാലത്ത് കോളനിക്കാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ തിരിഞ്ഞു നോക്കാത്ത അധികൃതര്‍ കരാറുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. പണി ചെയ്യാതെ കോടികള്‍ ഇതിനോടകം പലരും അടിച്ച് മാറ്റിയിട്ടും ഉന്നതരുടെ മൗനം വിവാദമാവുകയാണ്. രണ്ട് വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട പ്രവൃത്തി അഞ്ച് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാതെ പണം പകുതിയോളം പിന്‍വലിച്ചിട്ടും നടപടി എടുക്കാന്‍ ജില്ലാ ഭരണ കൂടവും തയ്യാറായിട്ടില്ല.