പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ടിപ്പര്‍ തൊഴിലാളികള്‍ രംഗത്ത്; പ്രശംസയുമായി പോലീസ്

0
346

നാദാപുരം: ടിപ്പര്‍ തൊഴിലാളികള്‍ കാരുണ്യ ഹസ്തവുമായി രംഗത്തെത്തിയപ്പോള്‍ elite55പ്രശംസയുമായി പോലീസും. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് ടിപ്പര്‍ തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. വളയം പഞ്ചായത്തിലെ പുഞ്ചയില്‍ താമസിക്കുന്ന ചുണ്ടയില്‍ വിനീഷ്-അശ്വനി ദമ്പതികളുടെ മകള്‍ നൈഷികയാണ് കരള്‍ രോഗം mhesപിടിപെട്ട് ഏറണാകുളം അമൃതാ ആശുപത്രില്‍ ചികല്‍സയില്‍ കഴിയുന്നത്.
കഴിഞ്ഞ മാസം കോഴിക്കോട് മെഡില്‍ക്കല്‍ കോളജ് ആശുപത്രിയിലെ പരിശിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് അമൃതാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഓപ്പറേഷനും തുടര്‍ ചികല്‍സക്കുമായി 40 ലക്ഷം രുപ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ ടിപ്പര്‍ കിംഗ്സ് രണ്ട് ലക്ഷത്തി 15,000 രൂപ സമാഹരിച്ചു. അരൂര്‍ ബെസ്റ്റ് ഫ്രന്‍സ് വാട്സ് ആപ്പ് കൂട്ടായ്മയുടെ 34,000 രൂപയും കുടുംബത്തിന് കൈമാറി. നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം തുക നൈഷികയുടെ മുത്തച്ഛന്‍ കുഞ്ഞിരാമന് കൈമാറി. ടിപ്പര്‍ ലോറി കൂട്ടായ്മ പ്രതിനിധികളായ ലിബിന്‍ പുറമേരി, എം.സി.മനോജന്‍ പാറക്കടവ്, നിശാന്ത് കാര്‍ത്തിക പള്ളി, സുബീഷ് ചിറ്റിക്കര, ജിനീഷ് വളയം, നിഖില്‍ കോവകുന്ന്, വിനു കൊറ്റിയം വെള്ളി, ബിനു എടച്ചേരി എന്നിവര്‍ സംബന്ധിച്ചു. ബെസ്റ്റ് ഫ്രന്‍സ് കൂട്ടായ്മ അംഗങ്ങളായ എല്‍.ലിജീഷ്, പി.ശ്രീജിത്, നിഖില്‍ രാജ്, എന്‍.ഇ.ജിതേഷ്, എന്‍.ടി.ഷിബിന്‍, എം.വിശാഖ് എന്നിവര്‍ സന്നിഹിതരായി.

deepthi gas