പൊട്ടിയ പൈപ്പിലൂടെ മലിനജലം കുടിവെള്ളത്തില്‍ കലരുന്നു

0
256

elite55
വടകര: പൊട്ടിയ പൈപ്പിലൂടെ മലിനജലം കുടിവെള്ളത്തില്‍ കലരുന്നതായി പരാതി. mhesജെടി റോഡില്‍ പഴയ റെയില്‍വെ ഗെയിറ്റ് ഭാഗത്താണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ മലിനജലം കയറുന്നത്. അഴുക്കുചാലിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഒാവുചാല്‍ നിറഞ്ഞ് മലിനജലം പരന്നൊഴുകിയിരുന്നു. ഈ സമയം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു പൈപ്പ്. വെള്ളക്കെട്ട് നീക്കിയപ്പോഴാണ് പൈപ്പിലെ ചോര്‍ച്ച ദൃശ്യമായത്. ഈ പ്രദേശത്തുകാര്‍ മലിനജലം കുടിക്കേണ്ട ഗതികേടിലായിരുന്നുവെന്നു പറയുന്നു. സംഭവം വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി നാട്ടുകാര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് ചോര്‍ച്ച അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

deepthi gas