കുല വെട്ടിയ വാഴ വീണ്ടും കുലച്ചത് കൗതുകമായി

0
1306

elite55

നാദാപുരം: വീട്ടുവളപ്പിലെ വെട്ടി മാറ്റിയ വാഴ വീണ്ടും കുലച്ചത് കൗതുക mhesകാഴ്ചയായി. കല്ലാച്ചി പൈപ്പ് ലൈന്‍ റോഡില്‍ മൗവ്വഞ്ചേരി പളളിക്ക് സമീപത്തെ മത്തത്ത് ഇബ്രാഹിമിന്റെ വീട്ടിലാണ് പ്രകൃതിയുടെ ഈ വികൃതി. രണ്ട് മാസം മുമ്പ് കുലച്ച് പാകമായപ്പോള്‍ കുല വെട്ടിയെടുത്ത ശേഷം വാഴ വെട്ടി മാറ്റിയിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് വീണ്ടും കുലച്ചതാണ് കൗതുകമായത്. ഇതു കാണാന്‍ നിരവധി പേരാണ് ഇബ്രാഹിമിന്റെ വീട്ടിലെത്തുന്നത്. കാഴ്ച കാണാനെത്തിയവര്‍ കുലയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ ചിത്രം വൈറലായിട്ടുണ്ട്. കുല ഒറിജിനലാണോ എന്ന് പരിശോധിക്കുന്നവരും കുറവല്ല. ഇളക്കിയും പറിച്ചെടുത്തുമാണ് കാണാനെത്തുന്നവര്‍ കുല പരിശോധിക്കുന്നത്.

deepthi gas