കാലവര്‍ഷം കനക്കുന്നു; താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു

0
220

കോഴിക്കോട്: കാലവര്‍ഷ കെടുതികള്‍ നേരിടുന്നതിന്റെ ഭാഗമായി ജില്ലയിലെ താലൂക്ക് elite55ആസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. 1077 ആണ് കളക്ടറേറ്റിലെ mhesകണ്‍ട്രോള്‍ റൂം നമ്പര്‍.
താമരശേരി താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നമ്പര്‍: 0495 2223088. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഇവിടെ ജീവനക്കാരെ നിയമിച്ചതായി തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കട്ടിപ്പാറയിലും കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പൊട്ടലും കൃഷിനാശവും വിവിധയിടങ്ങളില്‍ വെള്ളം കയറി നാശവമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ താലൂക്കിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ സൗകര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും ഇവയുടെ താക്കോല്‍ കൈവശം വെക്കാനും ജെസിബി അടക്കമുള്ള യന്ത്ര സൗകര്യങ്ങള്‍ പെട്ടന്ന് തന്നെ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനും deepthi gasനിര്‍ദ്ദേശിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.
കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് കടലുണ്ടിയില്‍ നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കോഴിക്കോട് താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍ : 0495 2372966
വടകര താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0496 2522361 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. രണ്ടു സീനിയര്‍ ക്ലാര്‍ക്കുമാരും ഒരു വാഹനവും സദാ സന്നദ്ധമായിട്ടുണ്ടെന്ന് വടകര തഹസില്‍ദാര്‍ ടി.വി.രഞ്ജിത്ത് അറിയിച്ചു.
കൊയിലാണ്ടി താലൂക്കില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് എം.രേഖ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 0496-2620235
ചെങ്ങോട്ടുകാവ് വില്ലേജില്‍ വളപ്പില്‍ മൂന്ന് കുടിക്കല്‍ ബീച്ച് പരിസരത്ത് കടലാക്രമണം കനത്തു. ഇവിടെ ബസ് സ്റ്റോപ്പ് പൂര്‍ണമായി തകര്‍ന്നു.