കെ.മുരളീധരന്‍ പര്യടനം നടത്തി; മത്സ്യതൊഴിലാളികളുടെ വികസനത്തിനു രൂപരേഖ

0
274

elite55
വടകര: വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി കെ.മുരളീധരന്‍ വടകര നിയോജകമണ്ഡലത്തില്‍ തിങ്കളാഴ്ച പര്യടനം നടത്തി. ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. mhesവിശ്വാസികളുടെ നെഞ്ചകം പിളര്‍ത്തുന്ന സിപിഎമ്മിന്റെ നടപടിയാണ് ലോകസഭ തെരഞ്ഞടുപ്പില്‍ കനത്ത തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുന്‍ നേതാവ് സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ അക്രമക്കേസില്‍ പ്രതിയായ ടി.വി.രാജേഷിനെ നിയമിച്ച സിപിഎം നടപടി അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യതൊഴിലാളികളുടേതടക്കമുള്ളവരുടെ വികസനത്തിനായി പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് സ്വീകരണത്തിനുള്ള മറുപടിയില്‍ മുരളീധരന്‍ പറഞ്ഞു. വടകര നിയോജകമണ്ഡലം യുഡിഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഒ.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, അഡ്വ. ഐ.മൂസ, അഡ്വ.ഇ.നാരായണന്‍ നായര്‍, അഡ്വ.സി.വത്സന്‍, പ്രദീപ് ചോമ്പാല, ടി.കേളു, പുറന്തോടത്ത് സുകുമാരന്‍, സി.കെ.വിശ്വനാഥന്‍, ബാബു ഒഞ്ചിയം, സതീശന്‍ കുരിയാടി, ഷംസുദ്ദീന്‍ കൈനാട്ടി, കെ.പി.കരുണന്‍, കളത്തില്‍ പീതാംബരന്‍, പി അശോകന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലത്തെ സ്വീകരണത്തിനുശേഷം പര്യടനം കോതി ബസാറില്‍ അവസാനിച്ചു.

deepthi gas