കാല്‍പന്തുകളിയില്‍ കടത്തനാടിന്റെ പെണ്‍കരുത്തായി നവ്യ ഒഡീഷ്യയിലേക്ക്

  0
  390

  elite55ടി.ഇ.രാധാകൃഷ്ണന്‍

  നാദാപുരം: കേരള ഫുട്‌ബോളിന് കടത്തനാടിന്റെ പെണ്‍ കരുത്തായി പുറമേരി deepthi gasകടത്തനാട് ഫുട്‌ബോള്‍ അക്കാഡമിയിലെ നവ്യ ഒഡീഷ്യയിലേക്ക്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററിയിലെ ഒമ്പതാം തരം വിദ്യാര്‍ഥിനി കെ.ടി. നവ്യയാണ് കേരളത്തിന് വേണ്ടി ബൂട്ടണിയുന്നത്.
  പുറമേരിയിലെ കിഴക്കേ പൊയില്‍ മുരളി- ബിന്ദു ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവളാണ് നവ്യ. ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് പുറമേരി മൈതാനത്തില്‍ കോച്ചുമാരായ എം.കെ.പ്രദീപന്റെയും സി.സുരേന്ദ്രന്റയും ശിക്ഷണത്തിലാണ് ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചത്. ചിട്ടയായ പരിശീലനവും കഠിന പ്രയത്‌നവും നവ്യയെ കേരള സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടാന്‍ സഹായിച്ചു. തിരുവല്ലയില്‍ നടന്ന സെലക്ഷനിലാണ് ഒഡീഷയില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് നവ്യ ഇടം നേടിയത്. കടത്തനാട് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് നേരത്തെയും നിരവധി പേര്‍ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു.

  mhes