മത സൗഹാര്‍ദത്തിന് മാതൃകയായി എറുമ്പ കുനി നിവാസികള്‍

0
514

elite55നാദാപുരം: മത സൗഹാര്‍ദത്തിന് പുത്തന്‍ മാതൃകയാവുകയാണ് അരൂര്‍ എറുമ്പം കുനി mhesനിവാസികള്‍. പുറമേരി പഞ്ചായത്തിന്റെയും വേളം പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തുകാര്‍ നാടിനാകെ മാതൃകയായി സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുകയാണ്. ഒറ്റ ബോര്‍ഡില്‍ പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരും ചിത്രങ്ങളും ആലേഖനം ചെയ്ത ബോര്‍ഡ് സ്ഥാപിച്ചാണ് നാടിന്റെ മത സാഹോദര്യം വെളിവാക്കിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവ ക്ഷേത്രത്തിന്റയും ജിലാനി ജുമാ മസ്ജിദിന്റയും പേരുകള്‍ ഒരേ ബോര്‍ഡില്‍ രേഖപ്പെടുത്തിയത് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ പുതിയ സൗഹൃദവും കൂട്ടായ്മയും രൂപപ്പെടാന്‍ ഇടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനും ശിവ ക്ഷേത്രത്തില്‍ പ്രത്യേക ദിവസങ്ങളിലും നിരവധി പേരാണ് എത്തുന്നത്. ഇവിടെ deepthi gasഎത്തുവര്‍ പള്ളിയുടെയും അമ്പലത്തിന്റെ പേരുകള്‍ ഒരു ബോര്‍ഡില്‍ അടയാളപ്പെടുത്തിയത് കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഇരു മതങ്ങളുടെയും സാഹോദര്യ മനസ്സാണ് ഈ ഒരൊറ്റ ബോര്‍ഡിലൂടെ വെളിവാകുന്നതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. മതങ്ങളുടെ പേരില്‍ ഭിന്നിക്കുന്ന മനസ്സുകളെ ഒന്നിപ്പിക്കുന്ന ഈ ദൗത്യം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.