തോല്‍വിക്ക് തൊടുന്യായം കണ്ടെത്തരുതെന്ന് വിഎസ്

0
446

elite latest

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയേയും തിരുത്തി മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ mhesഅധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണെന്ന് വി.എസ് പറഞ്ഞു.
ഇന്നത്തെക്കാള്‍ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുപക്ഷ പ്രസ്ഥാനം അത് പരിശോധിക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നതില്‍ അത് പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ത്യാഗപൂര്‍ണമായ രാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

deepthi gas