ഉന്നത ജേതാക്കളെ ആവോലം കൂട്ടായ്മ അനുമോദിച്ചു

0
112

mhes

നാദാപുരം: ഉദയ, ഉഷസ്, പ്രഭാത് റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്ത ELITEസംരംഭമായ ആവോലം കൂട്ടായ്മ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളേയും അനുമോദിച്ചു. സിസിയുപി സ്‌കൂളില്‍ നടന്ന പരിപാടി മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ.പി.കേളു ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എം.പി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എമിരറ്റസ് ടീച്ചര്‍ എഡ്യുക്കേഷന്‍ ദേശീയ അവാര്‍ഡ് ജേതാവായ ഡോ.പി.കേളുവിനെ ആദരിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ സുജിത പ്രമോദ്, രമണി കക്കട്ടില്‍, ഹെഡ്മാസ്റ്റര്‍ ബി.രവീന്ദ്രന്‍, ആവോലം രാധാകൃഷ്ണന്‍, കുട്ടങ്ങാത്ത് ഭാസ്‌കരന്‍, കളത്തില്‍ മൊയതുഹാജി, കെ.ഹേമചന്ദ്രന്‍, അനുപാട്യംസ്, കെ.സുധീര്‍, കെ.രവീന്ദ്രന്‍, വി.രാജലക്ഷമി, പുരുഷു ആരനാണ്ടി, പി.അമൃതേഷ്, കെ. നിരഞ്ജന എന്നിവര്‍ പ്രസംഗിച്ചു.

deepthi gas