വളയം അക്രമം: രണ്ട് ലീഗ് പ്രവര്‍ത്തകര്‍ റിമാന്റില്‍

0
636

mhes
നാദാപുരം: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടയില്‍ വളയം ഒപി മുക്കില്‍ നടന്ന ELITEഅക്രമക്കേസില്‍ അറസ്റ്റിലായ രണ്ടു ലീഗ് പ്രവര്‍ത്തകര്‍ റിമാന്റില്‍. വാണിമേല്‍ കിഴക്കയില്‍ മായിഫ് (23), ചെറുമോത്ത് തയ്യുള്ളതില്‍ അബ്ദുള്‍ ജലീല്‍ (30 ) എന്നിവരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 23 ന് വൈകുന്നേരം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് വളയം എസ്‌ഐ രാംജിത്ത് പി.ഗോപി ഇവരെ അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ പോലീസുകാരനും വീട്ടമ്മക്കും കുട്ടിക്കും പരിക്കേറ്റിരുന്നു.

deepthi gas