റാണി മാലിന്യ പ്രശ്നം: സമരസമിതി സ്‌കൂള്‍ ഉപരോധത്തിന്

0
550

mhes

വടകര: റാണി സ്ഥാപനങ്ങളില്‍നിന്നു മാലിന്യം പുറന്തള്ളുന്നതിനെതിരെ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഒന്നുപോലും നടപ്പിലാക്കാതെ നിഷേധ നിലപാട് സ്വീകരിച്ച മാനേജ്മെന്റിനെതിരെ സമരസമിതി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. ജൂണ്‍ ആറ് മുതല്‍ റാണി വിദ്യാലയം ഉപരോധിച്ച് ജനകീയ സമരം ശക്തമാക്കാനാണ് തീരുമാനം.
ELITEചോറോട്, ഏറാമല ഗ്രാമ പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസുകളെ മലിനമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. റാണി സ്ഥാപനങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ ഇത്തവണയും മഴക്കാലത്ത് ജനങ്ങള്‍ക്ക് വന്‍ ദുരിതത്തിന് കാരണമാകും. കഴിഞ്ഞ കാലവര്‍ഷത്തില്‍ പ്രശ്നം രൂക്ഷമായപ്പോള്‍ കലക്ടര്‍ നിര്‍ദേശിച്ച പരിഹാര നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തേണ്ട വടകര തഹസില്‍ദാര്‍ കണ്‍വീനറായുള്ള മോണിറ്ററിംഗ് കമ്മറ്റിയും ജനങ്ങളുടെ ജീവല്‍ പ്രശ്നത്തില്‍ നിഷേധാത്മക സമിപനമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉപരോധമുള്‍പ്പെടെ സമരത്തിലിറങ്ങേണ്ടി വരുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. സമര പ്രഖ്യാപന യോഗത്തില്‍ കെ.ഇ.ഇസ്മയില്‍, പി.പി. ചന്ദ്രശേഖരന്‍, ഇ.പി.ദാമോദരന്‍, കെ.കെ.സദാശിവന്‍, എ.കെ.വിജയന്‍, പി.എം.രാജന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, പി.പി.രാജന്‍, പി.സത്യനാഥന്‍, സി.വി.അനില്‍, ജിഷ പനങ്ങാട്ട്, പി.കെ.റീജ, കെ.കെ ബാബു, പി.കെ.നാരായണന്‍, ജെ.ജെ.ശ്രീജിത്ത്, കെ.രാജീവന്‍, എന്‍.കെ.മോഹനന്‍, രാജീവന്‍ ആശാരി മീത്തല്‍ സംസാരിച്ചു.

deepthi gas