ക്വിറ്റ് ഇന്ത്യാ സമര സേനാനി രഘു കല്ലൂര്‍ അന്തരിച്ചു

0
327

മേപ്പയൂര്‍: ക്വിറ്റ് ഇന്ത്യാ സമര സേനാനിയും സോഷ്യലിസ്റ്റ് ചിന്തകനും ELITEസാഹിത്യകാരനും ആധ്യാത്മിക പ്രഭാഷകനും, ഗ്രന്ഥകര്‍ത്താവും നാടകരചയിതാവുമായ രഘു കല്ലൂര്‍ (കെ രാഘവന്‍ അടിയോടി-91) അന്തരിച്ചു. മുയിപ്പോത്ത് വെണ്ണാറോട് എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയ മുതുകാട് ,കൂത്താളി സമരത്തിന് നേതൃത്വം കൊടുത്തിരുന്നു. അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മറ്റിയംഗം, ശ്രീ അയ്യപ്പന്‍ മാസിക മുഖ്യ പത്രാധിപര്‍, കിഴൂര്‍ ശിവക്ഷേത്രം ഊരാളന്‍, ശ്രീകണ്ഠ മനശാല ക്ഷേത്ര കമ്മറ്റി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാരായണീയത്തിന് പദാനുപദ മലയാള പരിഭാഷ രചിച്ചിരുന്നു. ഇത് ശ്രീകണ്ഠാംബിക പുരസ്‌കാരത്തിന് mhesഅര്‍ഹമായിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് രഘു കല്ലൂര്‍ എന്ന തൂലികാ നാമത്തില്‍ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു. ഡോ. രാംമനോഹര്‍ ലോഹ്യയോടൊപ്പം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് തടവുശിക്ഷ വിധിച്ചെങ്കിലും വിദ്യാര്‍ത്ഥി ആയതിനാല്‍ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതരോടാവശ്യപ്പെട്ടങ്കിലും മാപ്പെഴുതി കൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ പുറത്താക്കുകയായിരുന്നു. അധികാരി ആയിരുന്ന അച്ഛന്റെ ശിപാര്‍ശ പ്രകാരം മൂന്നു മാസത്തിന് ശേഷമാണ് തിരിച്ചെടുത്തത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെങ്കിലും പെന്‍ഷന്‍ ഉള്‍പ്പെടെ യാതൊരു ആനുകൂല്യവും വാങ്ങിയിരുന്നില്ല. പെന്‍ഷനേക്കാള്‍ വലുതാണ് ആ ധീര deepthi gasസ്മരണകള്‍ എന്നാണ് അദ്ദേഹം പറയാറുള്ളത്.
ഡോ.കെ.ബി.മേനോന്‍, അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍ കുറുപ്പ്, കെ.കുഞ്ഞിരാമകുറുപ്പ്, പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എം.പി.വീരേന്ദ്രകുമാര്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മുയിപ്പോത്തെ പ്രശസ്ത മര്‍മചികിത്സകന്‍ കോവുമ്മല്‍ ഗോവിന്ദന്‍ നായരുടെ മകള്‍ ലീലാവതി അമ്മയാണ് ഭാര്യ. മക്കള്‍: ഹരി എച്ച്.പി ദാസ് (എല്‍ഐസിഎഒഐ പേരാമ്പ്ര ബ്രാഞ്ച് സെക്രട്ടറി), ഗീത ( ട്യൂട്ടര്‍ കുടുംബശ്രീ മിഷന്‍ കോഴിക്കോട്), അഡ്വ.ഇ.സി രമ (നോട്ടറി പബ്ലിക് വടകര ), മരുമക്കള്‍: മലയില്‍ വേണുനായര്‍ (ധനലക്ഷ്മി ടെക്‌സ്‌റ്റൈയില്‍സ് കൊല്ലൂര്‍), , മണലാട്ട് ഗോപാലകൃഷ്ണന്‍ (ഇരിങ്ങണ്ണൂര്‍), മിനി (സെക്രട്ടറി മഠത്തും ഭാഗം ക്ഷീരോത്പാദക സഹകരണ സംഘം). സഹോദരങ്ങള്‍: ഭാരതി അമ്മ , പരേതയായ കാര്‍ത്ത്യായനി അമ്മ.
രഘു കല്ലൂരിന്റ നിര്യാണത്തില്‍ എം.പി.വീരേന്ദ്രകുമാര്‍ എംപി, മുന്‍ മന്ത്രി കെ.പി.മോഹനന്‍, അഡ്വ.എം.കെ പ്രേംനാഥ് എന്നിവര്‍ അനുശോചിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് മേപ്പയൂരില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും നടത്തും.