ആര്‍ദ്രം ‘കാരുണ്യ’ പദ്ധതിയുമായി പാറക്കല്‍ അബ്ദുല്ല എംഎല്‍എ നാലാം തവണയും

0
347

വടകര: സമൂഹത്തിന്റെ അടിത്തട്ടിലുള്ള കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയില്‍ ELITEഎത്തിച്ചെങ്കില്‍ മാത്രമേ ഭാവിയില്‍ അവരുടെ സമഗ്ര പുരോഗതി ലക്ഷ്യം കാണുകയുള്ളൂവെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ. മൂന്നു വര്‍ഷമായി കുറ്റ്യാടി മണ്ഡലത്തില്‍ എംഎല്‍എ നടത്തി വരുന്ന ‘ആര്‍ദ്രം ‘ കാരണ്യ പദ്ധതിയുടെ ഭാഗമായ സ്റ്റഡി കിറ്റ് വിതരണം ഈ വര്‍ഷവും ആയഞ്ചേരിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ കെ.എംസിസി കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ 15 ലക്ഷം രൂപയുടെ പദ്ധതി 83 കോളനികളാല്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 1491 കുട്ടികള്‍ക്കാണ് ഉപകാരപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയപ്പോള്‍ താന്‍ പരാജയപ്പെട്ടാലും വിജയിച്ചാലും മണ്ഡലത്തിലെ കോളനികളിലെ പ്രശ്‌നങ്ങള്‍ mhesപരിഹരിക്കാന്‍ ഒപ്പമുണ്ടാവുമെന്ന വാഗ്ദാനം നിറവേറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പി.അമ്മത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഡ്വ: പ്രമോദ് കക്കട്ടില്‍, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.നഷീദ, പി.എം.അബൂബക്കര്‍, ചുണ്ടയില്‍ മൊയ്തു ഹാജി, കെ.സി.മുജീബ് റഹ്മാന്‍, സി.എം.അഹമ്മദ് മൗലവി, കെഎംസിസി നേതാക്കളായ ഡോ: അബ്ദുസമദ്, അഷറഫ് കനവത്ത്, ഫൈസല്‍ കായക്കണ്ടി, മരക്കാട്ടേരി ദാമോദരന്‍, ശ്രീജേഷ് ഊരത്ത്, വടയക്കണ്ടി നാരായണന്‍ യൂസഫ് പള്ളിയത്ത്, കാട്ടില്‍ മൊയ്തു, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, എം.പി.ഹാജഹാന്‍, ഹാരിസ് മുറിച്ചാണ്ടി, എന്‍.കെ.ഗോവിന്ദന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ രൂപ കേളോത്ത്, റീന രാജന്‍, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബാബു കുളങ്ങരത്ത്, കളത്തില്‍ അബ്ദുല്ല, മന്‍സൂര്‍ എടവലത്ത്, എം.എം.മുഹമ്മദ്, എ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

deepthi gas