നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0
581

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. elite latestരാഷ്ട്രപതിഭവന്‍ അങ്കണത്തിലെ ചടങ്ങില്‍ വൈകിട്ട് ഏഴിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സദാനന്ദഗൗഡ, mhesരാംവിലാസ് പസ്വാന്‍, നരേന്ദ്രസിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ് , മുന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍, അര്‍ജുന്‍മുണ്ട, സ്മൃതി ഇറാനി, ഡോ.ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍
തുടങ്ങിയവരാണു തുടര്‍ന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവന്‍മാര്‍ അടക്കം എണ്ണായിരത്തോളം പേരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. ബിംസ്‌റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാരാണ് ഇത്തവണ ചടങ്ങില്‍ അതിഥികളാവുന്നത്. സത്യപ്രതിജ്ഞയ്ക്കു മുന്‍പായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി എന്നിവര്‍ക്കും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡല്‍ഹി പോലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിട്ടുള്ളത്.

deepthi gas