സ്‌കൂള്‍ തുറക്കുന്നതു ജൂണ്‍ ആറിലേക്ക് മാറ്റി

0
1835

mhes
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിലാണ് സര്‍ക്കാര്‍ നടപടി. ജൂണ്‍ മൂന്നിന് സ്‌കൂള്‍ elite latestതുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്.
നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളില്‍ സ്‌കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടിവരുമെന്നും നിയമസഭയില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് യുഡിഎഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

deepthi gas