വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

0
337

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം elite latestബാക്കി നില്‍ക്കെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ 63 കൗണ്ടിംഗ് ഓഫീസര്‍മാരെയാണ് mhesവോട്ടെണ്ണലിന്റെ ചുമതലയ്ക്ക് നിയോഗിച്ചിട്ടുള്ളതെന്ന് മീണ അറിയിച്ചു. ഇതുകൂടാതെ 140 അഡീഷണല്‍ റിട്ടേണിംഗ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അത് സഹായകരമാകുമെന്നും മീണ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ സുവിധ പോര്‍ട്ടല്‍ വഴി വോട്ടെണ്ണലിന്റെ വിശദാംശങ്ങള്‍ അതാത് സമയം അറിയാം. ഓരോ റൗണ്ട് കഴിയുമ്പോഴും ഫലവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിനു ശേഷം മാത്രമാകും അടുത്ത റൗണ്ട് എണ്ണാന്‍ ആരംഭിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ വ്യത്യാസം വന്നാല്‍ ആ ടേബിളിലെ വോട്ടെണ്ണല്‍ യന്ത്രം മാറ്റിവയ്ക്കും. അവസാന റൗണ്ടിലാകും ഇത് എണ്ണുക. വിവിപാറ്റിന്റെ എണ്ണം തന്നെയാകും അന്തിമ ഫലമായി പ്രഖ്യാപിക്കുകയെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

deepthi gas