ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് സി.ഒ.ടി നസീര്‍

0
1207

elite latest

കോഴിക്കോട്: തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രദേശിക നേതാക്കളാണെന്ന് വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.ഒ.ടി നസീര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തലശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പാര്‍ട്ടി ഇക്കാര്യം mhesഅന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരില്‍ അന്വേഷണം ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത്, സംഭവം നടന്ന ദിവസമല്ലാതെ പോലീസ് പിന്നീട് മൊഴിയെടുക്കാന്‍ വന്നിട്ടില്ല്. അക്രമം നടത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
നസീറിന്റെ പ്രതികരണം പുറത്ത് വന്നതോടെ അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെയും വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്റെയും അവകാശവാദമാണ് പൊളിയുന്നത്.
അതേസമയം, കേസില്‍ ഒരാളെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തലശേരി ടൗണില്‍ വെച്ച് നസീറിന് വെട്ടേല്‍ക്കുന്നത്. സാരമമായി പരിക്കേറ്റ നസീര്‍ ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

deepthi gas