പാര്‍ട്ടി അനുഭാവിക്കു സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

0
2380

വടകര: റോഡ് നിര്‍മാണത്തിനുള്ള സ്ഥലത്തെ സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ പാര്‍ട്ടി അനുഭാവിക്കു സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. ഇരുമ്പ് ദണ്ഡ് elite latestകൊണ്ടുള്ള അടിയില്‍ മുഖത്ത് സാരമായി പരിക്കേറ്റ കുട്ടോത്ത് സ്വദേശി ഷാജുവിനെ (43) വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാജുവും സിപിഎം പ്രാദേശിക നേതാവും തമ്മില്‍ ജലനിധി കിണറിനടുത്തേക്കുള്ള റോഡ് നിര്‍മാണം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. തന്റെ അനുവാദമില്ലാതെ mhesകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടെ റോഡ് നിര്‍മിക്കാനുള്ള ശ്രമം തടഞ്ഞതാണ് ഷാജുവിനെതിരായ വൈരാഗ്യത്തിനു കാരണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ സല്‍ക്കാരത്തിനിടെ നേതാവും ഷാജുവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കുട്ടോത്ത് നായനാര്‍ഭവനു സമീപത്ത് വെച്ച് മൂന്ന് പേരടങ്ങിയ സംഘം തന്നെ ആക്രമിച്ചതെന്നു ഷാജു പറയുന്നു.
ഇരുപത് വര്‍ഷത്തിലേറെയായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ നടന്ന അക്രമത്തില്‍ ഷാജുവിന് രോഷമുണ്ട്. വടകരയില്‍ ഒ.ഭരതന്‍ മുതല്‍ പി.ജയരാജന്‍ വരെയുള്ളവര്‍ സ്ഥാനാര്‍ഥിയായ തെരഞ്ഞെടുപ്പുകളിലെല്ലാം വാഹനവുമായി ഷാജു രംഗത്തുണ്ടായിരുന്നു. നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച തനിക്ക് പാര്‍ട്ടി നീതി നല്‍കുമെന്നാണ് ഷാജുവിന്റെ പ്രതീക്ഷ. എന്നാല്‍ മര്‍ദ്ദനത്തില്‍ നിയമനടപടിയുമായി പോരാടുമെന്നും പറയുന്നു. സംഭവം സംബന്ധിച്ച് വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

deepthi gas