മണിയൂരിടം-പ്രാദേശിക ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം 26ന്

0
319

വടകര: കിടപ്പു രോഗികളുടെ പരിചരണത്തിനു ധനസമാഹരണം ലക്ഷ്യമിട്ട് കാരുണ്യം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രസിദ്ധീകരിക്കുന്ന മണിയൂരിന്റെ ചരിത്ര elite latestപുസ്തകം പ്രകാശനത്തിനൊരുങ്ങി. മണിയൂരിടം എന്ന പേരിലുള്ള ഗ്രന്ഥത്തിന്റെ പ്രകാശനം മെയ് 26ന് മണിയൂര്‍ ഡിഎച്ച്എം ടിടിഐല്‍ ഡോ.പി.പവിത്രന്‍ നിര്‍വഹിക്കും.
കെ.ടി.കുഞ്ഞിക്കണ്ണന്‍, ബി.സുരേഷ് ബാബു, പ്രൊഫ.പി.പത്മിനി, എം.പി.ശശികുമാര്‍, മനോജ് മണിയൂര്‍, പത്മനാഭന്‍ ഐ.പി, റിയാസ് കളരിക്കല്‍ തുടങ്ങി നാടിന്റെ mhesമനസ്സറിയുന്ന പതിനാറോളം പ്രദേശവാസികളായ എഴുത്തുകാരാണ് ലേഖനങ്ങള്‍ തയ്യാറാക്കിയത്. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് മണിയൂരിന്റെ ഉജ്വല സംഭാവനയും വാര്‍ധ ആശ്രമത്തിലെ അന്തേവാസിയുമായിരുന്ന നെല്ലാച്ചേരി രാമര്‍ കുറുപ്പിന്റേയും സമരനായികയായിരുന്ന നടക്കല്‍ നാരായണി അമ്മയുടേയും പോരാട്ട ജീവിതം അനാവരണം ചെയ്യുന്നുണ്ട് ഈ പുസ്തകത്തില്‍. ഭൂവുടമാ ബന്ധങ്ങളുടെ വിന്യാസം, വിദ്യാഭ്യാസം, മണിയൂരിന്റെ കലാ-കായിക-സാഹിത്യ പാരമ്പര്യം, കൃഷി, പരിസ്ഥിതി തുടങ്ങി വ്യത്യസ്ഥ മേഖലകള്‍ പ്രതിപാദിക്കുന്നു.
പ്രകാശന ചടങ്ങില്‍ പി.ഹരീന്ദ്രനാഥ് പുസ്തകം പരിചയപ്പെടുത്തും. രാജേന്ദ്രന്‍ ഇടത്തുംകര, ബി.സുരേഷ് ബാബു, രാജന്‍ ചെറുവാട്ട്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജയപ്രഭ തുടങ്ങിയവര്‍ സംബന്ധിക്കും.
ഓര്‍മയില്‍ നിന്ന് ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് മണിയൂരിടം എന്ന ഈ പുസ്തകമെന്നു എഡിറ്റര്‍ എളമ്പിലാട് നാരായണന്‍ പറഞ്ഞു. സംഭവബഹുലമായ പോയകാലത്തെ ഓര്‍ത്തെടുക്കാനും പറയാനും കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന തിരിച്ചറിവാണ് ഈ ഓര്‍മപുസ്തകത്തിന്റെ ഊര്‍ജം. മൂന്നുഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടതും കുന്നുകളും വിശാലമായ പാടങ്ങളുമുള്ള ഒരു deepthi gasനാടിന്റെ സ്പന്ദനം ഇതിന്റെ രചനയിലുണ്ട്. കാര്‍ഷിക വൃത്തിയിലൂടെ ജീവിതം മുളപ്പിച്ച് സംസ്‌കാരത്തിന്റെ തങ്കക്കതിരുകള്‍ കൊയ്തെടുത്ത ഭൂമിയെന്നാണ് മണിയൂരിനെ വിശേഷിപ്പിക്കുന്നത്.
പട്ടിണിയുടെ ദുരിതക്കടല്‍ മറികടക്കാന്‍ പകലന്തിയോളം പണിയെടുത്തവരുടെ വിയര്‍പ്പിന്റെ ഉപ്പുണ്ട് ഈ മണ്ണില്‍. ഉറ്റവരേയും ഉടയവരേയും സമൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചവരും സാഹസികമായ സഞ്ചാരത്തിനൊടുവില്‍
മണലാരണ്യത്തില്‍ രാത്രിയെ പകലാക്കി പണിയെടുത്തവരും മണിയൂരിന്റെ പ്രയാണത്തിന് ചാലക ശക്തികളായി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണ കാലത്ത് അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ വിദ്യാകേന്ദ്രങ്ങള്‍ക്ക് നാന്ദി കുറിച്ചവരും ജാതി മത ചിന്തകള്‍ക്കപ്പുറത്ത് മനുഷ്യരെല്ലാം ഒന്നാണെന്ന പുരോഗമനചിന്ത ഉയര്‍ത്തിപ്പിടിച്ചവരും അടങ്ങിയതാണ് മണിയൂര്‍. ഇത്തരമൊരു ദേശത്തിന്റെ പുനര്‍വായനയാണ് മണിയൂരിടമെന്ന് എളമ്പിലാട് നാരായണന്‍ പറഞ്ഞു.