പി.ജയരാജന്‍ സി.ഒ.ടി.നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

0
1067

കോഴിക്കോട്: അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന സി.ഒ.ടി.നസീറിനെ സിപിഎം സംസ്ഥാന elite latestകമ്മിറ്റി അംഗവും വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.ജയരാജന്‍ സന്ദര്‍ശിച്ചു.സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന മൊഴി നസീര്‍ നല്‍കിയിട്ടില്ലെന്നും ഇക്കാര്യം നസീര്‍ തന്നോട് പറഞ്ഞതായും ജയരാജന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് പേര്‍ അക്രമിച്ചുവെന്നാണ് പറഞ്ഞത്. ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് mhesആരോപണം. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനാല്‍ സ്വാഭാവികമായും പുറത്തായതാണ്. ഒരു തരത്തിലുള്ള വ്യക്തി വൈരാഗ്യവും ഇല്ല.
അദ്ദേഹത്തിന്റെ സഹോദരനടക്കം ഇപ്പോഴും സിപിഎം പ്രവര്‍ത്തകനാണ്. തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ അടക്കം പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സിപിഎമ്മിനെതിരെ ഇത്തരം അപവാദ പ്രചാരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൂന്നു പേരടങ്ങിയ സംഘം വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയായ സി.ഒ.ടി.നസീറിനെ ആക്രമിച്ചത്.
നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് വച്ചാണ് നസീര്‍ ആക്രമിക്കപെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.

deepthi gas