കടമേരിയില്‍ വീടിനു തീ പിടിച്ചു; തേങ്ങ കത്തി നശിച്ചു

0
459

elite latest
.
നാദാപുരം: കടമേരിയില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ച് മേല്‍ക്കൂരയിലെ തേങ്ങകള്‍ mhesകത്തി നശിച്ചു. കീരിയങ്ങാടിയിലെ നിടിയ പറമ്പത്ത് കുഞ്ഞബ്ദുളള ഹാജിയുടെ വീടിനോട് ചേര്‍ന്ന അടുക്കള ഭാഗത്താണ് ഞായറാഴ്ച്ച രാത്രി തീ പിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. അടുപ്പിന്റെ പുകക്കുഴല്‍ വഴി തീ മേല്‍ക്കൂരയിലേക്ക് പടര്‍ന്നാണ് തീ പിടുത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. അടുക്കളയുടെ അട്ടത്ത് സൂക്ഷിച്ച അയ്യായിരത്തിലധികം തേങ്ങയില്‍ അയിരത്തിലധികവും കത്തി നശിച്ചു. ലീഡിങ് ഫയര്‍മാന്‍ വി.വി. രാമദാസന്‍, ഫയര്‍മാന്മാരായ കെ.കെ. ഷിഗിലേഷ്, എം.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

deepthi gas