കലക്ടര്‍ അധ്യാപകനായെത്തി; സിവില്‍ ഓറിയന്റേഷന്‍ ക്ലാസ് ശ്രദ്ധേയമായി

0
506

വാണിമേല്‍: മലയോര മേഖലയില്‍ സിവില്‍ സര്‍വീസ് ലക്ഷ്യം വെക്കുന്ന elite latestവിദ്യാര്‍ഥികള്‍ക്കായി ശ്രദ്ധ അക്കാദമി സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസില്‍ ജില്ലാ കലക്ടര്‍ അധ്യാപകനായെത്തിയത് വിദ്യാര്‍ഥികള്‍ക്ക് ഉണര്‍വായി. വാണിമേല്‍ സിവിലിയോ എന്ന പേരില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ആണ് പരപ്പുപാറ mhesകമ്യൂണിറ്റി ഹാളില്‍ നടന്നത്. ഇവിടെയാണ് ജില്ല കലക്ടര്‍ സാംബശിവറാവു അധ്യാപകനായി എത്തിയത.
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്കി. സിവില്‍ സര്‍വീസ് അക്കാദമി കോഴിക്കോടിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുത്തു.
ചിട്ടയായ പരിശീലനത്തിലൂടെ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മികച്ച അവസരം ലഭ്യമാക്കാനാണ് ശ്രദ്ധ അക്കാദമി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കായിക പരിശീലന പരിപാടികളും വിദ്യാര്‍ഥികള്‍ കോച്ചിംഗ് ക്ലാസുകളും നല്കിയിരുന്നു. ശ്രദ്ധ ചെയര്‍മാര്‍ കെ.ആശിഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.രവീന്ദ്രന്‍, അജിത്ത് കണ്ണന്‍, കെ.സി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

deepthi gas