ബസ്,ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

0
883

 

നാദാപുരം: സമാന്തര സര്‍വീസിനെ ചൊല്ലിയുള്ള തര്‍ക്കം അരൂരില്‍ സംഘര്‍ഷത്തില്‍ elite latestകലാശിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവര്‍ നിരവത്ത് ശൈലെഷ്(28), ഓട്ടോ ഡ്രൈവര്‍ മലയില്‍ അനീഷ് (35)എന്നിവര്‍ക്കാണ് പരിക്ക്. ശൈലേഷിനെ വടകര ജില്ലാ ആശുപത്രിയിലും അനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അരൂര്‍ -കക്കട്ട് റൂട്ടില്‍ ബസിന് സമാന്തരമായി ഓട്ടോ സര്‍വ്വീസ് നടത്തുന്നതിനെ സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബസ് സര്‍വീസ് mhesനടത്തുന്നതിനിടയില്‍ സമാന്തരമായി തൊട്ടുമുമ്പില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തുന്നതിനെ ചൊല്ലി ഇടക്കിടെ തര്‍ക്കമുണ്ടാകാറുണ്ട്. സമാന്തര സര്‍വീസിനെതിരെ നടപടി വേണമെന്ന് ബസുകാര്‍ ആവശ്യപ്പെടാറുണ്ടെങ്കില്‍ലും നടപടി ഉണ്ടാകാത്തതിനാല്‍ ഒരു വെല്ലുവിളിയായ സര്‍വീസ് തുടരുന്നതായി ബസ് ഉടമകളും തൊഴിലാളികളും പറയുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ബസുകാര്‍ പറയുന്നു. എന്നാല്‍ കടയിലിരിക്കുകയായിരുന്ന തന്നെ ബസ് തൊഴിലാളികള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് അനീഷ് പറയുന്നു.
ബസ് ഡ്രൈവറെ അരൂരില്‍ ആക്രമിച്ചതില്‍ എഞ്ചിനിയറിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) വടകര ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചൈയ്യണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഈ റൂട്ടില്‍ മുഴുവന്‍ തൊഴിലാളി യൂണിയനുകളുമായി ആലോചിച്ച് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പാരലല്‍ സര്‍വീസിനെതിരെ നടപടി സ്വീകരിച്ച് ബസ് വ്യവസായത്തെ രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

deepthi gas