ഉപയോഗ ശൂന്യമായ മദ്യ കുപ്പികള്‍ ദുരിതമാവുന്നു

    0
    260

    നാദാപുരം: മേഖലയില്‍ അനധികൃത മദ്യക്കടത്തും മദ്യവില്‍പനയും elite latestവ്യാപകമായതോടെ അലക്ഷ്യമായി കളയുന്ന മദ്യക്കുപ്പികള്‍ നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. ഒരാഴ്ചയായി വിവിധ പഞ്ചായത്തുകളില്‍ നടന്ന ശുചീകരണ പ്രവൃത്തിയില്‍ ഏറ്റവും കൂടുതല്‍ ശേഖരിച്ചത് പ്ലാസ്റ്റിക് കുപ്പികളും മദ്യ കുപ്പികളുമാണ്. കെട്ടിടങ്ങള്‍ക്ക് പിറകിലും ഒഴിഞ്ഞ പറമ്പുകളിലും മുതല്‍ ജല സ്രോതസുകളില്‍ വരെ കുപ്പികള്‍ നിറഞ്ഞ സ്ഥിതിയായിരുന്നു. ശുചീകരണത്തിലേര്‍പ്പെട്ട സ്ത്രീകള്‍ ഇവ ശേഖരിച്ച് ഒരിടത്ത് mhesകൂട്ടിയിട്ടെങ്കിലും ഇവ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. ടൗണുകളിലും റോഡരികുകളിലും ചെറുതും വലുതുമായ ധാരാളം ശീതള പാനീയ കുപ്പികള്‍ വലിച്ചെറിയാറുണ്ടെങ്കിലും ആക്രിക്കച്ചവടക്കാര്‍ ഇവ ദിനംപ്രതി ശേഖരിച്ച് കൊണ്ട് പോകാറുണ്ട്. എന്നാല്‍ മദ്യപസംഘങ്ങള്‍ പലപ്പോഴും തമ്പടിക്കുന്നത് കെട്ടിടങ്ങള്‍ക്ക് സമീപവും ജന സാന്നിദ്ധ്യമില്ലാത്ത സ്ഥലങ്ങളിലെയും ഇത്തരം കേന്ദ്രങ്ങളാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് മലീമസമായത്. കുപ്പികള്‍ കാരണം കര്‍ഷകര്‍ കൃഷി ചെയ്യാന്‍ പോലും ബുദ്ധിമുട്ടുകയാണ്. കൂടാതെ വാഹനങ്ങളില്‍ നിന്നും മറ്റും വലിച്ചെറിയുന്ന ബീര്‍ കുപ്പികള്‍ പൊട്ടുകയും കുപ്പിച്ചില്ലുകള്‍ കൊണ്ട് മുറിവേല്‍ക്കുന്നതും സാധാരണമാണ്. മഴക്കാലത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കടുത്ത അരോഗ്യ ഭീഷണിയും ജനങ്ങള്‍ നേരിടുന്നുണ്ട്. നാദാപുരം മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ പോലും വിദേശമദ്യം സുലഭമാണ്. പളളൂര്‍, പന്തക്കല്‍, മാഹി മേഖലകളില്‍ നിന്നാണ് കൂടുതല്‍ വിദേശമദ്യം നാട്ടിന്‍പുറങ്ങളിലേക്ക് ഒഴുകുന്നത്. തൊട്ടില്‍പ്പാലം ബീവറേജില്‍ നിന്നും വാങ്ങി വില്‍പന നടത്തുന്നവരും നാദാപുരം മേഖലയിലുണ്ട്.

    deepthi gas