ഇരിങ്ങണ്ണൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

0
816

നാദാപുരം: തലശേരി റോഡില്‍ ഇരിങ്ങണ്ണൂര്‍ ടൗണ്‍ പരിസരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തലശേരി ഭാഗത്ത് നിന്ന് വന്ന കാര്‍ ഓട്ടോയില്‍ elite latestഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയും കാറും സമീപത്തെ വയലില്‍ മറിഞ്ഞു. പരിക്കേറ്റവരെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.