തെരുവു വിളക്കുകള്‍ കൂട്ടത്തോടെ കണ്ണടച്ചു; ആയഞ്ചേരി ഇരുട്ടില്‍

0
110
പ്രതീകാത്മകചിത്രം

elite latest
ആയഞ്ചേരി: തെരുവു വിളക്കുകള്‍ കൂട്ടത്തോടെ കണ്ണടച്ചതോടെ ആയഞ്ചേരി ടൗണും mhesപരിസരവും ഇരുട്ടിലായി. മെയിന്‍ റോഡ്, കടമേരി റോഡ്, തീക്കുനി റോഡ്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ തെരുവു വിളക്കുകള്‍ ഒന്നു പോലും കത്തുന്നില്ല. മാസങ്ങളിയി തകരാറിലായ ഇവ മാറ്റി സ്ഥാപിക്കാന്‍ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വൈദ്യുതി ബില്‍ ഗ്രാമ പഞ്ചായത്ത് കുടിശിക വരുത്തുന്നതും പതിവാണ്. മെയിന്‍ റോഡില്‍ നേരത്തേ ഉണ്ടായിരുന്ന സ്വകാര്യ സ്ഥാപനം സ്പോണ്‍സര്‍ ചെയ്ത ഹൈമാസ് ലൈറ്റും കഴിഞ്ഞ ദിവസം മിഴി അടച്ചതോടെ ടൗണും പരിസരവും പൂര്‍ണമായും ഇരുട്ടിലായി. തിരുവള്ളൂര്‍ റോഡില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പടുത്തി സ്ഥാപിച്ച ഹൈമാസ് ലൈറ്റാണ് ഇപ്പോള്‍ ടൗണിലെ ഏക വിളക്കുമാടം. കച്ചവട സ്ഥാപനങ്ങളുടെ മുന്‍ വശത്തെ ചെറിയ ലൈറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാണ്. ഇത് സാമൂഹിക വിരുദ്ധര്‍ക്കും വ്യാജ മദ്യ വില്‍പനക്കാര്‍ക്കും മറ്റുമാണ് ഗുണകരം.

deepthi gas