പുഞ്ചത്തോട് വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങുന്നു

0
238

വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലാശയമായ പുഞ്ചത്തോട് mhesസംരക്ഷിക്കാനും വീണ്ടെടുക്കാനും നാട് ഒരുങ്ങുന്നു. വില്യാപ്പള്ളി പഞ്ചായത്തില്‍ നിന്നാരംഭിച്ച് വടകര നഗരസഭയിലൂടെ ചോറോട് വഴി ഏറാമല പഞ്ചായത്തിലൂടെ മാഹി കനാലില്‍ എത്തുന്ന എന്‍.സി കനാലിന്റെ ചോറോട് ഭാഗമായ പുഞ്ചത്തോട് സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ രംഗത്തിറങ്ങുന്നത്.
പതിറ്റാണ്ടുകളായി മാറി മാറി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികള്‍, എംഎല്‍എ, എംപി, മന്ത്രിമാര്‍, കേന്ദ്ര മന്ത്രി, ഇറിഗേഷന്‍ അധികാരികള്‍ എന്നിവര്‍ക്ക് എത്രയോകാലമായി നിവേദനങ്ങള്‍ നല്‍കുന്നതല്ലാതെ നടപടി മാത്രം അകലുന്നു. ജനകീയാസൂത്രണം, കേരള വികസനം, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍ ഉണ്ടായിട്ടും പുഞ്ചത്തോട് elite latestസംരക്ഷണത്തിനായി ഒരു പദ്ധതിയും നടത്തുന്നില്ല. തോട് സംരക്ഷിക്കേണ്ട മൈനര്‍ ഇറിഗേഷന്‍ വകുപ്പാകട്ടെ ഫലപ്രദമായ നടപടി ചെയ്യാന്‍ മടിക്കുകയാണ്. പലഭാഗത്തും തോട് മണ്ണിടിഞ്ഞ് കുണ്ടുകുളങ്ങളായി മാറി.പലര്‍ക്കും മാലിന്യം തള്ളാനുള്ള ഒരു കേന്ദ്രമായി പുഞ്ചത്തോട് മാറി. deepthi gasവിഷാംശമുള്ള നഞ്ച കലക്കി മീന്‍ പിടിക്കാനുള്ളതാണ് ചിലര്‍ക്കു പുഞ്ചത്തോട്. തീരങ്ങള്‍ വ്യാപകമായി കൈയ്യേറിയിട്ടും നടപടിയില്ല. ഇടിഞ്ഞ തോടിന് സംരക്ഷണം നല്‍കാന്‍ ചോറോട് ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി പ്രകാരം 65 ലക്ഷം വകയിരുത്തിയപ്പോള്‍ ഇതു നടപ്പിലാക്കാന്‍ ഇറിഗേഷന്‍ അനുവദിച്ചില്ല. തകര്‍ന്ന വി.സി.ബികളില്‍ നാലെണ്ണം 32 ലക്ഷം കൊണ്ട് ബലപ്പെടുത്തുകയാണ് ചെയ്തത്. വടകര നഗരത്തിലെ ജൂബിലി ടാങ്ക് വൃത്തിയാക്കുമ്പോള്‍ അതിലെ മാലിന്യവും ചെളിയും ഇറിഗേഷന്‍ ഏഇയുടെ നേത്യത്വത്തില്‍ കുട്ടൂലി പാലത്തിന് സമീപം കനാലില്‍ തള്ളാന്‍ നിരവധി ലോറികളിലായ് കൊണ്ടുവന്നത് വന്‍ ജനരോഷത്തെ തുടര്‍ന്ന് തിരിച്ചെടുത്ത സംഭവമുണ്ടായിരുന്നു. തോടിനെ ആശ്രയിച്ച് ഏക്കര്‍കണക്കിന് വയലുകളുണ്ട്. ഇവ വീണ്ടെടുക്കണം. ഇതിനായി നാടൊന്നായി രംഗത്തിറങ്ങേണ്ടതുണ്ട്. ഇതിനുള്ള ശ്രമം അണിയറയില്‍ പുരോഗമിക്കുകയാണ്. ജനകീയ കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ടുപോകാനാണ് നീക്കം.