ഭാഗ്യക്കുറി ടിക്കറ്റ് മാതൃകയില്‍ വേറിട്ടൊരു ക്ഷണക്കത്ത്

    0
    816

    വടകര: ഗൃഹപ്രവേശനത്തിനു ഭാഗ്യക്കുറി ടിക്കറ്റ് മാതൃകയില്‍ വേറിട്ടൊരു ക്ഷണക്കത്ത് തയാറാക്കി ലോട്ടറി ഏജന്റ്. പതിയാരക്കരയിലെ സി.ടി.കെ.സജിത്താണ് elite latestഏവരേയും ആകര്‍ഷിക്കുന്ന ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. പാലയാട്ട്‌നടയില്‍ മണിയൂര്‍ ഹൈസ്‌കൂളിനു സമീപം കണാരചെട്ട്യാന്റ പറമ്പില്‍ നിര്‍മിച്ച തേജാവര്‍ണം എന്ന വീടിന്റെ പ്രവേശന ചടങ്ങ് ജൂണ്‍ ഒമ്പതിനാണെന്ന് അറിയിച്ചുള്ള ക്ഷണക്കത്ത് പൂര്‍ണമായും കേരള ഭാഗ്യക്കുറി മാതൃകയിലാണ്. ഒറ്റനോട്ടത്തില്‍ നാലു കോടി രൂപയുടെ സമ്മാനം നിശ്ചയിച്ച ടിക്കറ്റാണെന്നേ തോന്നൂ. നാല് കോടി എന്നു വലുതായി mhesഎഴുതിയിട്ടുണ്ടെങ്കിലും അതിനോടൊപ്പം അത്രയും സ്‌നേഹാശംസകളോടെ എന്നു ചേര്‍ത്തിരിക്കുന്നു. ബാര്‍ കോഡിനു മീതെ ടിക്കറ്റ് നമ്പറിന്റെ സ്ഥാനത്ത് സജിത്തിന്റെ ഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നത്. മറക്കാതിരിക്കാന്‍ സേവ് ദി ഡേറ്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഒരുക്കുന്ന സ്‌നേഹവിരുന്നില്‍ താങ്കളെ കുടുംബ സമേതം ക്ഷണിക്കുന്നുവെന്നും ഇതിലുണ്ട്. കേരള ലോട്ടറി ടിക്കറ്റാണെന്നു തോന്നിപ്പിക്കുന്ന ചേരുവകളെല്ലാം ഇതില്‍ ചേര്‍ത്തിരിക്കുന്നു.
    ചോറോട് കൈനാട്ടിയില്‍ ലോട്ടറി സ്റ്റാളുള്ള സജിത്ത് കാറില്‍ സഞ്ചരിച്ചു ഭാഗ്യക്കുറി വില്‍പന നടത്തുകയും ചെയ്യുന്നു. രണ്ടായിരത്തോളം ക്ഷണക്കത്താണ് വടകര പുതിയ സ്റ്റാന്റിലെ പ്രസില്‍ നിന്ന് പ്രിന്റ് ചെയ്തത്. കാര്‍ യാത്രക്കിടയില്‍ ക്ഷണക്കത്ത് കൊടുക്കുമ്പോള്‍ ലോട്ടറി ടിക്കാണെന്നു കരുതി വേണ്ടെന്നു പറഞ്ഞ് പോകുന്നവരുണ്ടെന്ന് സജിത് പറഞ്ഞു. ക്ഷണക്കത്താണെന്ന് ഉറപ്പിച്ചുപറഞ്ഞാലേ വാങ്ങൂ. ഏതായാലും ഈ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ ജോലിയോടുള്ള ആത്മാര്‍ഥത പ്രകടിപ്പിച്ച സജിത്തിനെ ഏവരും അഭിനന്ദിക്കുകയാണ്. നാല്‍പത്തിയഞ്ചുകാരനായ സജിത്തിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.

    deepthi gas