മലയോര ഹൈവേ: മൂന്ന് പഞ്ചായത്തുകളിലെ ഭൂമി വിട്ടു നല്‍കാന്‍ ധാരണയാകുന്നു

0
304

 

നാദാപുരം: യാത്രാ ക്ലേശത്തിന് പരിഹാരമായി പുതുതായി വരുന്ന മലയോര ഹൈവേക്ക് ഭൂമി വിട്ട് കിട്ടാന്‍ ശ്രമം തുടങ്ങി. നാദാപുരം മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പാതക്ക് കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലെയും വാണിമേല്‍ elite latestപഞ്ചായത്തിലെ ചിലയിടങ്ങളിലെയും ഭൂഉടമകള്‍ റോഡിന് ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ശ്രമഫലമായാണ് ഭൂമി വിട്ട് നല്‍കാന്‍ തീരുമാനമായത്. മാസങ്ങളായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന് വരികയാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 150 കോടിയിലധികം രൂപയാണ് പാത കടന്ന് mhesപോകുന്ന നാദാപുരം മണ്ഡലത്തില്‍ ചിലവ് പ്രതീക്ഷിക്കുന്നത്. വിലങ്ങാട് ഭാഗത്ത് ഭൂമി വിട്ട് കിട്ടാന്‍ വരും ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ശ്രമം തുടരും.
മേഖലയിലെ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എംഎല്‍എ ഇ.കെ.വിജയന്‍ പൊതുമരാമത്ത് ഉദ്യേഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രവര്‍ത്തനം വിലയിരുത്തി. സംസ്ഥാന പാതയാക്കി ഉയര്‍ത്തിയ നാദാപുരം – മുട്ടുങ്ങല്‍ റോഡിന്റെ പ്രവൃത്തി യോഗം വിലയിരുത്തി. റോഡില്‍ വീതി കൂടുതലുള്ള സ്ഥലങ്ങളില്‍ ബസ്‌ബേ സ്ഥാപിക്കും. ടൗണുകളില്‍ കൈവരി നിര്‍മ്മിക്കാനും റോഡില്‍ ആവശ്യമെങ്കില്‍ ടാറിംങ്ങ് കഴിഞ്ഞ ഭാഗങ്ങളില്‍ ഇന്റെര്‍ലോക്ക് പതിക്കാനും റോഡ് കുത്തിപ്പൊളിക്കേണ്ട അവസ്ഥ deepthi gasഒഴിവാക്കുന്നതിനെ സംബന്ധിച്ചും പരിശോധന നടത്തി തീരുമാനമെടുക്കും.
പ്രധാന ടൗണുകളിലെ പ്രവൃത്തി വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ പൂര്‍ത്തീകരിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കല്ലാച്ചി-വളയം റോഡിന്റെ ടെണ്ടര്‍ നടപടി ജൂണോടെ പൂര്‍ത്തീകരിക്കും. പ്രളയത്തിന്റെ ഭാഗമായി തകര്‍ന്ന റോഡ് അറ്റകുറ്റപണി ചെയ്തതിന്റെ വാറണ്ടി ഒരു വര്‍ഷം കൂടിയുള്ളതിനാലാണ് ടെണ്ടര്‍ നീട്ടിയത്. മഞ്ചാന്തറ-പുതുക്കയം റോഡ് വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്ന് പോകാന്‍ പറ്റുന്ന തരത്തില്‍ പുനരുദ്ധീകരിക്കാനും കരാറുകാരനെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.സിന്ധു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.