വീട്ടമ്മയെ അപമാനിച്ച കേസിലെ പ്രതിക്കു ലോക്കപ്പില്‍ തലയിടിച്ച് പരിക്ക്

0
585

elite latest
നാദാപുരം: മദ്യ ലഹരിയില്‍ വീട്ടില്‍ കയറി അസംഭ്യം പറയുകയും വീട്ടമ്മയെ mhesമാനഹാനിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി ലോക്കപ്പില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചത് പരിഭ്രാന്തി പരത്തി. കല്ലാച്ചി പെരുവങ്കര സ്വദേശി ചങ്ങരം കണ്ടിയില്‍ കുമാര (62) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത കഴിഞ്ഞ ദിവസമാണ് പ്രതി മദ്യപിച്ച് ലക്ക് കെട്ട് വീടിന് സമീപത്തെ വീട്ടില്‍ കയറി അറുപത് കാരിയെ അസംഭ്യം പറയുകയും മാനഹാനി വരുത്തിയതായും പരാതി ലഭിച്ചത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. രാത്രി പന്ത്രണ്ടരയോടെ പ്രതി ലോക്കപ്പിന്റെ ഗ്രില്ലില്‍ തലയിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുമാരനെ നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ നല്‍കി. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

deepthi gas