ആവോലത്ത് നാടന്‍ ബോംബ് കണ്ടെത്തി

0
311

mhes

നാദാപുരം: ആവോലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തി. ആവോലം അയ്യപ്പ ക്ഷേത്ര പരിസരത്തെ മാടോള്ളതില്‍ പറമ്പിലാണ് നാടന്‍ ബോംബ് കണ്ടെത്തിയത്. നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ elite latestവിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ബോംബ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ബോംബ് പിന്നീട് നിര്‍വ്വീര്യമാക്കി. വെടിമരുന്നും കരിങ്കല്ലും നിറച്ച് ചാക്ക് നൂലുകൊണ്ട് വരിഞ്ഞുണ്ടാക്കിയ ബോംബ് ഉഗ്രശേഷിയുള്ളതും പുതിയതുമാണെന്ന് ബോംബ് സ്‌ക്വാഡ് പറഞ്ഞു. പൊതിച്ച തേങ്ങയുടെ വലിപ്പമുള്ള നാടന്‍ ബോംബ് ഉപേക്ഷിക്കാന്‍ വെച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

deepthi gas