വ്യാപാര മാന്ദ്യം; പണിമുടക്കില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറണമെന്ന്

0
651

വടകര: വടകരയില്‍ കടുത്ത വ്യാപാര മാന്ദ്യം നിലനില്‍ക്കുന്ന സമയത്ത് 20 ന് elite latestപ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പീടിക തൊഴിലാളികള്‍ പി്ന്മാറണമെന്ന് വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പഴയ സ്റ്റാന്റ് മേഖലയില്‍ മാത്രം 113 കടകളാണ് വ്യാപാര മാന്ദ്യം മൂലം പൂട്ടിപ്പോയത്. ജിഎസ്ടിയും നോട്ടു നിരോധനവുമുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കച്ചവടക്കാര്‍ ഏറെ mhesപ്രയാസപ്പെടുകയാണ്.
വടകര മുനിസിപ്പാലിറ്റി പഴയ സ്റ്റാന്റ് പരിസരത്ത് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരവും വ്യാപാരത്തെ പിന്നോട്ടടിപ്പിച്ചു. കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലാണ്. കച്ചവടം കുറഞ്ഞതിനാല്‍ നിലവിലുള്ള തൊഴിലാളികളെ തന്നെ കൂടെ നിര്‍ത്തി കച്ചവടം മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല. ഇക്കാര്യങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ നിലവിലെ കൂലി തന്നെ അംഗീകരിച്ച് കരാര്‍ പുതുക്കാന്‍ യൂനിയനുകള്‍ തയ്യാറാവണമെന്നും ഏതെങ്കിലും സ്ഥാപനങ്ങളില്‍ തീരെ കുറഞ്ഞ കൂലി നിലവിലുണ്ടെങ്കിലും അത്തരം ഷോപ്പുകളുടെ കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചക്ക് തയ്യാറാണെന്നും വ്യാപാര മാന്ദ്യം നിലനില്‍ക്കുന്ന സമയത്തെ പണിമുടക്കില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറണമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് എം.അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഒ.വി.ശ്രീധരന്‍, പി.കെ.രതീശന്‍, എം.പി.മജീഷ് കുമാര്‍, എ.ടി.കെ.സാജിദ്, ഒ.കെ.സുരേന്ദ്രന്‍, എം.കെ.രാഘൂട്ടി, എന്‍.കെ.ഹനീഫ്, വി.കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

deepthi gas