വ്യാജ ലേബലില്‍ അരി കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ ബംഗാളില്‍ അറസ്റ്റില്‍

0
535

വടകര: ട്രാന്‍സ് കമ്പനിയുടെ വ്യാജ ബിരിയാണി അരി വടകരയില്‍ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ ബംഗാളില്‍ അറസ്റ്റില്‍. ട്രാന്‍സ് കമ്പനിയുടെ പേരില്‍ വ്യാജ അരി elite latestനിര്‍മിച്ച ഹൈടെക് ആഗ്രോ പ്രൊഡക്റ്റ്‌സ് ഉടമകളിലൊരാളായ കിരോണ്‍ മല്ലിക്കിനെയാണ് (20) ബംഗാളിലെ ബര്‍ധമാന്‍ ജില്ലയില്‍ നിന്ന് വടകര കണ്‍ട്രോള്‍ റൂം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ അറസ്റ്റ് mhesരേഖപ്പെടുത്തിയ ശേഷം ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഇയാളെ വടകരയിലേക്ക് കൊണ്ടു വന്നു.
കൊല്‍ക്കത്ത ഇന്‍ഡാസില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് അഗ്രോ പ്രൊഡക്റ്റ്‌സ് കമ്പനിയുടെ പാര്‍ട്ണര്‍ ആണ് ബിബിഎ വിദ്യാര്‍ഥി കൂടിയായ കിരോണ്‍ മല്ലിക്. ഇയാളുടെ അച്ഛന്‍ സാക്കിര്‍ മല്ലിക് റോസ് ബ്രാന്റിന്റെ വ്യാജ അരി മാര്‍ക്കറ്റിലിറക്കയതിനു മുമ്പ് അറസ്റ്റിലായിരുന്നു.
ചോറോട് ബാലവാടിക്കടുത്ത് ദില്‍ന ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ നിന്നാണ് കഴിഞ്ഞ മാസം 14 ന് ട്രാന്‍സ് കമ്പനിയുടെ വ്യാജ ബിരിയാണി അരി പിടികൂടിയത്. ഈ സ്ഥാപനത്തില്‍ വടകര പോലീസ് നടത്തിയ റെയ്ഡില്‍ 65 ചാക്ക് കയമ അരി കണ്ടെടുത്തിരുന്നു. പരിശോധനയില്‍ ട്രാന്‍സ് കമ്പനിയുടെ വ്യാജലേബലാണെന്ന് വ്യക്തമായി. പശ്ചിമ ബംഗാളില്‍ നിന്നാണ് ട്രാന്‍സ് കമ്പനിയുടെ വ്യാജ ബിരിയാണി അരി എത്തുന്നതെന്ന് അന്വേഷണത്തില്‍ മനസിലായിരുന്നു. തുടര്‍ന്നാണ് ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിര്‍ദേശ പ്രകാരം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ കെ.കെ.ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് പടിക്കല്‍, പി.പ്രദീപ് കുമാര്‍ എന്നിവര്‍ ബംഗാളിലേക്കു തിരിച്ചതും ഉടമ കിരോണ്‍ മല്ലിക്കിനെ അറസ്റ്റ് ചെയ്തതും.
ചോറോട് ദില്‍ന ട്രേഡേഴ്‌സില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ deepthi gasഉടമ അഴിയൂര്‍ പറമ്പത്ത് കാളാണ്ടി വീട്ടില്‍ ആര്യാലയം പ്രകാശനും ഭാര്യ പ്രജിലക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രകാശനില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് കോഴിക്കോട് സ്വദേശി മുജീബുറഹ്മാനാണ് അരിയുടെ മൊത്ത വിതരണക്കാരനെന്നും കൊല്‍ക്കത്തയില്‍ നിന്നാണ് അരി കൊണ്ടുവരുന്നതെന്നും മനസിലായി. തുടര്‍ന്നാണ് പോലീസ് സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചത്. ബര്‍ദ്വാനിലുള്ള ന്യൂ ഹൈടെക് ആഗ്രോ പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ബില്ല് ഇതിനിടെ പോലീസിന് ലഭിച്ചിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഡാസിലെ ഹൈടെക് അഗ്രോ പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തില്‍ വെച്ചാണ് വ്യാജ അരി പാക്ക് ചെയ്ത് വിപണിയിലിറക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇവിടെ നടത്തിയ പരിശോധനയെ തുടര്‍ന്നു കിരോണ്‍ മല്ലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കിലോവിന് 55 രൂപക്ക് ട്രാന്‍സിന്റെ പേരിലുള്ള വ്യാജ അരി ഇവിടെ നിന്നും ലഭിക്കും. അഞ്ച് രൂപ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് കഴിച്ച് മറിച്ചുവിറ്റാല്‍ കിലോവിന് ഇരുപത് രൂപയോളം ലാഭം കിട്ടും.
പേരാമ്പ്രയിലുള്ള കല്യാണ വീട്ടില്‍ പാകം ചെയ്ത ബിരിയാണി തീരേ ഗുണനിലവാരം കുറവാണെന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ് കമ്പനി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വള്ളിക്കാടുള്ള ദില്‍ന ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ പോലീസ് റെയിഡ് നടത്തിയതും വ്യാജ അരി പിടികൂടിയതും.