കുട്ടൂലി പാലം അപകടാവസ്ഥയില്‍

0
295

mhes
വടകര: ചോറോട് പഞ്ചായത്തിലെ കുട്ടൂലി പാലം അപകടാവസ്ഥയില്‍. മുപ്പത്തഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ച പാലം നാശോന്മുഖമായതോടെ പുതുക്കിപണിയണമെന്ന elite latestആവശ്യം ശക്തമായി.
ചോറോട് ഗെയിറ്റ്-മലോല്‍മുക്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ കമ്പികള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് അടര്‍ന്ന് പാര്‍ശ്വങ്ങളെല്ലാം ഇടിഞ്ഞ നിലയിലാണ്. എത്രയും വേഗം പുതുക്കിപണിയാത്ത പക്ഷം ഇതിലൂടെ വാഹനഗതാഗതവും കാല്‍നടയാത്രയും നടക്കാതെ വരും. പാലത്തിന്റെ ഒരു ഭാഗത്തെ കൈവരി വാഹനമിടിച്ച് തകര്‍ന്നിരിക്കുകയാണ്. പുതുക്കിപണിത റോഡിന് ഒമ്പത് മീറ്റര്‍ വീതിയുണ്ടെങ്കില്‍ പാലത്തിന് അഞ്ചു മീറ്ററേ വീതിയുള്ളൂ. അതുകൊണ്ടുതന്നെ പാലത്തിനടുത്ത് നിന്നു വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ്.

deepthi gas