ഫയര്‍ഫോഴ്സിന് ഭൂമി വിട്ടു കിട്ടിയില്ല; കെട്ടിട നിര്‍മാണം ചുവപ്പ് നാടയില്‍

0
545

 

നാദാപുരം: ഫയര്‍ഫോഴ്സിന് കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാറിന് കൈമാറിയ ഭൂമി elite latestഫയര്‍ഫോഴ്സിന് വിട്ടുകിട്ടാതായതോടെ കെട്ടിട നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. ചേലക്കാട്ടെ പഞ്ചായത്ത്ഗ്രൗണ്ടിലെ സ്റ്റേജില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ഫയര്‍ഫോഴ്സിന് സ്വന്തം ആസ്ഥാനമെന്ന മോഹം വീണ്ടും ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
നാദാപുരം ഗവ: താലൂക്ക് ആശുപത്രി പരിസരത്ത് സ്വകാര്യ വ്യക്തികള്‍ നല്‍കിയ 25 mhesസെന്റ് സ്ഥലത്തേക്കുള്ള വഴി പ്രശ്നമാണ് ഫയര്‍ഫോഴ്സിന് കീറാമുട്ടിയായത്. സ്ഥലത്തേക്കുള്ള വഴിക്ക് പുറമ്പോക്ക് ഭൂമി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നല്‍കിയിരുന്നു. ഇതിനെതിരെ സ്ഥലവാസികള്‍ രംഗത്തെത്തുകയും കേസുമായി കോടതിയില്‍ പോയെങ്കിലും ഒഴിവാക്കുകയുണ്ടായി. ഏറ്റെടുത്തത് സ്വകാര്യ ഭൂമിയാണെന്ന് കാണിച്ച് വീണ്ടും കലക്ടര്‍ക്ക് പരാതി നല്‍കുകയുണ്ടായി. ഇതിലുള്ള തീരുമാനം വൈകുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്.
ഫയര്‍ഫോഴ്സിന് കെട്ടിടം പണിയാന്‍ ഫണ്ട് അടക്കം നീക്കിവെച്ച് കെട്ടിടത്തിന്റെ രൂപരേഖയും കൊണ്ട് ഉദ്യോഗസ്ഥര്‍ ഓടി നടക്കുകയാണ്. കാലവര്‍ഷത്തിന് മുമ്പേ കെട്ടിടം പണി തുടങ്ങി ഫയര്‍ഫോഴ്സിനെ താത്കാലികമായി ചേലക്കാട് നിന്ന് മാറ്റിയില്ലെങ്കില്‍ മറ്റൊരു ദുരന്തം കൂടി കാണേണ്ടി വരും. നിലവിലെ കെട്ടിടത്തിന് പിന്‍വശത്തെ മണ്ണിടിച്ചില്‍ ഭീഷണി ഫയര്‍ഫോഴ്സിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. മേഖലയിലെ നിരവധി ദുരന്ത മുഖങ്ങളില്‍ ജീവന്‍ ത്യജിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴസിന് സ്വന്തം ആസ്ഥനം പണിയുക എന്ന സ്വപ്നത്തിലേക്ക് കടക്കുന്നതിനിടയിലാണ് വീണ്ടും വിലങ്ങ് തടിയായി ഭൂമി പ്രശ്‌നം.

deepthi eco latest