അഴിയൂരില്‍ പഞ്ചായത്തു വക കുടിവെള്ളം വിതരണം

0
231

 

elite latest
വടകര: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന അഴിയൂരില്‍ പഞ്ചായത്തിന്റെയും mhesസന്നദ്ധ- സാമൂഹിക സംഘടനകളുടെയും നേതൃത്വത്തില്‍ കുടിവെള്ളം വിതരണം തുടങ്ങി. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതിദിനം. 20,000 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നത്. മൊയ്തു കുഞ്ഞിപ്പള്ളിയുടെ അല്‍ ഹിക്ക്മാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്യത്തില്‍ പ്രതിദിനം 25,000 ലിറ്റര്‍ വെള്ളവും വിതരണം ചെയ്യുന്നുണ്ട്. അഞ്ചര ലക്ഷം രൂപ ചെലവില്‍ ആറാം വാര്‍ഡിലെ താഴെ കുളങ്ങരയില്‍ പുതുതായി നിര്‍മിച്ച കിണറില്‍ നിന്നാണ് വെള്ളം വിതരണത്തിനായി എടുക്കുന്നത്. അഴിയൂര്‍ സി.എച്ച് സെന്റര്‍, കുഞ്ഞിപ്പള്ളി വനിത സഹകരണ സംഘം, അഴിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, ഡിവൈഎഫ്‌ഐ കോട്ടമല യുനിറ്റ് എന്നിവയുടെ പ്രവര്‍ത്തകരും കുടിവെള്ളം വിതരണം ചെയ്ത് വരുന്നുണ്ട്. രൂക്ഷമായ കുടി വെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ കിണര്‍ റീ ചാര്‍ജ് പദ്ധതി ആരംഭിക്കാനും പരിപാടിയുണ്ട്. 500 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

deepthi eco latest