തോട്ടില്‍ നിന്നു കിട്ടിയ മരങ്ങള്‍ ലേലത്തിന്

0
412

വടകര: കരിമ്പനത്തോട് വൃത്തിയാക്കുമ്പോള്‍ ലഭിച്ച മരങ്ങള്‍ ലേലം ചെയ്യുന്നു. ഒരു elite latestവര്‍ഷം മുമ്പു നഗരസഭയും നാട്ടുകാരുടെ കമ്മിറ്റിയും ദിവസങ്ങളോളം നടത്തിയ ശുചീകരണത്തിലാണ് വര്‍ഷങ്ങളായി ചെളിയില്‍ താഴ്ന്നുപോയ മരങ്ങള്‍ കണ്ടെടുത്തത്.
തോടിന്റെ കരയിലുണ്ടായിരുന്ന മരമില്ലുടമകളും നാടന്‍ ഈര്‍ച്ചക്കാരും വെള്ളത്തിലിട്ട mhesമരങ്ങളായിരിക്കാം ഇവ എന്നാണ് അനുമാനം. അവകാശികളെത്തിയാല്‍ തിരികെ നല്‍കുന്നതിനായി കുറെ നാള്‍ കാത്തിരുന്ന ശേഷമാണ് ഉടമയില്ലാത്ത മരങ്ങള്‍ ലേലം ചെയ്യുന്നത്.
ഇരൂള്‍, തേക്ക്, പടുമരങ്ങള്‍, കരിമരുത്, വയനാവ് തുടങ്ങിയ നൂറിലധികം ഉരുപ്പടികള്‍ കരിമ്പനപ്പാലത്ത് പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ പലതിനും നമ്പറുണ്ട്. ഇതുവരെ ഇവയുടെ അവകാശികളയായി ആരും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലേലം. മെയ് പത്തൊന്‍പത്തിന് രാവിലെ പത്ത് മണിക്ക് കരിമ്പനപ്പാലത്ത് ലേലം നടക്കും. നമ്പറുള്ള മരങ്ങള്‍ ഇരുപത്തിയഞ്ചിന് മുമ്പ് അവകാശികള്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ ഇതും പിന്നീട് ലേലം ചെയ്യുമെന്ന് കൗണ്‍സിലര്‍ പി.ഗിരീശന്‍ പറഞ്ഞു.
മരം വിറ്റു കിട്ടുന്ന പണം തോട് സംരക്ഷണത്തിന്റെ ചെലവിലേക്ക് ഉപയോഗിക്കും. നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണുമാന്തികളും മറ്റും ഉപയോഗിച്ച് നടത്തിയ ശുചീകരണ പ്രവൃത്തിക്ക് ലക്ഷങ്ങള്‍ ചെലവായിരുന്നു.

deepthi eco latest