കുടിവെള്ള ക്ഷാമം കനത്തു; ആശ്വാസം പകര്‍ന്ന് പുറമേരി ബാങ്ക്

0
337

നാദാപുരം: പുറമേരി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. പലയിടത്തും elite latestദിവസങ്ങളായി കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുകയാണ്. ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ പല കുടുംബങ്ങളും വീടൊഴിയുന്ന സ്ഥിതിയായി. ഇവര്‍ക്ക് ആശ്വാസം പകര്‍ന്ന് പുറമേരി mhesസര്‍വീസ് ബാങ്ക് രംഗത്തെത്തി.
പുറമേരി വാട്ടര്‍ടാങ്ക് പരിസരത്തെ കുടുംബങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകള്‍ വറ്റിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കുടുംബങ്ങള്‍. പലരും ദൂരെയുള്ള ബന്ധുവീടുകളിലേക്ക് താമസം മാറ്റി. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന സ്ഥിതിയിലാണ് കുടുംബങ്ങളെന്ന് വീട്ടുകാര്‍ പറഞ്ഞു.
പുറമേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയാണ്. തൂണേരി, ഇരിങ്ങണ്ണൂര്‍, നാദാപുരം എന്നിങ്ങനെ പുറമേരി ബാങ്കിന്റെ പരിധിയിലാണ് വിതരണം. നൂറ്റമ്പതോളം കുടുംബങ്ങള്‍ക്കായി ഒരു ദിവസം മുപ്പതിനായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നു. മൂന്നു വര്‍ഷമായി ബാങ്ക് നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം ലഭിക്കുമെന്നും ബാങ്കധികൃതര്‍ പറഞ്ഞു.

deepthi eco latest