വായിക്കാനാവാത്ത മരുന്നു കുറിപ്പടി എഴുതി ഡോക്ടറുടെ വട്ടംകറക്കല്‍

0
3591

വടകര: വായിക്കാനാവാത്ത മരുന്നു കുറിപ്പടി എഴുതി രോഗിയേയും ഫാര്‍മസിസ്റ്റുകളേയും ഡോക്ടറുടെ വക വട്ടം കറക്കല്‍. വടകരയിലെ പ്രമുഖ elite latestആശുപത്രിയിലെ എംഡി ഡോക്ടറുടെ കുറിപ്പടി കണ്ട് ഫാര്‍മസിസ്റ്റ് അടക്കമുള്ളവര്‍ പകച്ചുപോയി. ആസ്ത്മയും ഹൃദയസംബന്ധ അസുഖവുമുള്ള രോഗിക്കെഴുതിയ കുറിപ്പടിയിലെ മരുന്നുകള്‍ ഏതെന്ന് വായിച്ചെടുക്കാനാവാതെ മരുന്നുകടയിലുള്ളവര്‍ കുഴങ്ങി. ഏഴ് മരുന്നുകള്‍ mhesഎഴുതിയതില്‍ ഒന്നു പോലും ഏതെന്ന് എളുപ്പം മനസിലാവുന്നതല്ല. പല മെഡിക്കല്‍ ഷോപ്പുകള്‍ കയറിയിറങ്ങിയിട്ടും മരുന്നുകള്‍ ഏതൊക്കെയെന്ന് സംശയം കൂടാതെ കണ്ടെത്താനായില്ല. ഒടുവില്‍ രോഗിയുടെയും കൂട്ടരുടെയും സങ്കടം കണ്ട ഒരു മരുന്നുകടയിലെ ഫാര്‍മസിസ്റ്റ് മറ്റു ജീവനക്കാരുമായി ചര്‍ച്ച ചെയ്തും രോഗം എന്തെന്നു ചോദിച്ചും വാട്ട്‌സാപ്പ് മെസേജുകളുടെ സഹായത്താലുമാണ് മരുന്നുകള്‍ ഏതെന്ന് ഗണിച്ചെടുത്തത്. ആരോഗ്യ പ്രശ്‌നം ഒഴിവാക്കാന്‍ താല്‍ക്കാലികമായാണ് മരുന്ന് നല്‍കിയത്.
ഈ രൂപത്തില്‍ മരുന്ന് കുറിപ്പടി എഴുതുന്നത് അംഗീകരിക്കാനാവില്ലെന്നു രോഗികളും ഫാര്‍മസിസ്റ്റുകളും വ്യക്തമാക്കി. ഈ വിഷയം ഫാര്‍മസിസ്റ്റുകളുടെ ഇടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കുറിപ്പടി എഴുതുന്ന deepthi eco latestകാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ഐഎംഎ യുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍മാര്‍ ലംഘിക്കുന്നതായാണ് ആക്ഷേപം. രോഗിക്കും ഫാര്‍മസിസ്റ്റിനും വായിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇംഗ്ലീഷിലെ വലിയ അക്ഷരത്തില്‍ എഴുതണമെന്ന നിര്‍ദ്ദേശം ഡോക്ടര്‍മാരില്‍ ചിലര്‍ വകവെക്കുന്നില്ല. കുറിപ്പടിയില്‍ ഡോക്ടറുടെ വിലാസവും ഡിഗ്രിയും ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണമെന്ന് ഐഎംഎ കഴിഞ്ഞ ആഴ്ചയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതൊക്കെ പാലിക്കപ്പെടാതെ പോവുകയാണ്. മറ്റു മെഡിക്കല്‍ ഷോപ്പുകളിലേക്കു പോകാതെ ഡോക്ടര്‍ ഉദ്ദേശിച്ച കടയില്‍ രോഗി എത്തുന്നതിനു വേണ്ടിയാണ് ഈ ചെപ്പടി വിദ്യ എന്ന ആക്ഷേപമുണ്ട്. ഡോക്ടര്‍മാരുടെ ഇത്തരം ക്രൂരവിനോദത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഫാര്‍മസിസ്റ്റുകള്‍.