അക്കൗണ്ടിലെ പണം തിരികെ നല്‍കിയില്ല; ഇന്ത്യന്‍ ബാങ്ക് മാനേജര്‍ക്കെതിരെ ധനാപഹരണ കേസ്

0
944

വടകര: പതിനഞ്ച് വര്‍ഷം മുമ്പ് അക്കൗണ്ടില്‍ നിക്ഷേപിച്ച ഒന്നര ലക്ഷത്തോളം രൂപ elite latestഅക്കൗണ്ട് ഉടമക്ക് തിരികെ നല്‍കാത്ത സംഭവത്തില്‍ ഇന്ത്യന്‍ ബാങ്ക് വടകര ശാഖാ മാനേജര്‍ക്കെതിരെ ധനാപഹരണ കേസ്. ഒഞ്ചിയത്തെ ഇല്ലത്ത് സുഷമയാണ് (54) പരാതിക്കാരി. ഭര്‍ത്താവ് അജയന്‍ മരിച്ചപ്പോള്‍ ലഭിച്ച ഇന്‍ഷൂറന്‍സ് തുക 2004 ല്‍ സുഷമ ഇന്ത്യന്‍ ബാങ്കിന്റെ വടകര ശാഖയില്‍ mhesനിക്ഷേപിക്കുകയായിരുന്നു. മകളുടെ കല്യാണത്തിന് തിരിച്ചെടുക്കാമെന്ന കണക്കുകുട്ടിലിലാണ് പുതിയ എസ്ബി അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ചത്.
പതിനഞ്ചാം വര്‍ഷം തുക പിന്‍വലിക്കാന്‍ പോയപ്പോള്‍ അക്കൗണ്ട് നിശ്ചലമായതിനാല്‍ പണം നല്‍കാനാവില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതര്‍ സുഷമയെ അറിയിച്ചത്. തുക നിക്ഷേപിച്ച ശേഷം യാതൊരു ഇടപാടും അക്കൗണ്ടില്‍ നടക്കാത്തതിന്റെ പേരില്‍ പണം നല്‍കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍. ഇതേ തുടര്‍ന്ന് സുഷമ വടകര ഡിവൈഎസ്പി പി.പി.സദാനന്ദനു പരാതി നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ പോലീസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ബാങ്ക് മാനേജര്‍ തയാറായില്ല. തുടര്‍ന്നാണ് പോലീസ് മാനേജര്‍ക്കെതിരെ ധനാപഹാരണ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്കൗണ്ട് ഉടമ സുഷമ വിവരാവകാശ നിയമ പ്രകാരം പരാതി നല്‍കിയപ്പോഴും ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയില്ലെന്ന ആക്ഷേപമുണ്ട്. ഇത്ര വലിയ തുക അക്കൗണ്ടില്‍ ഉണ്ടായിട്ടും ഉടമയെ അറിയിക്കാതെ അക്കൗണ്ട് മരവിപ്പിച്ച നടപടി വിചിത്രമായെന്നാണ് വിലയിരുത്തല്‍.

deepthi eco latest