താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് രണ്ടാഴ്ച നിരോധനം

0
320

mhes
താമരശേരി: വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താമരശേരി ചുരം റോഡില്‍ മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് നിരോധനം elite latestഏര്‍പ്പെടുത്തി. നേരത്തേ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നെങ്കിലും പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു യാത്രാ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിക്കുകയായിരുന്നു.
deepthi eco latestമള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്കു മാത്രമായിരിക്കും നിരോധനം. ഇവ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റിയാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.
ബസുകള്‍ ഉള്‍പ്പെടെ വലിയ യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ബാധകമാണെന്നാണ് ഉച്ചയ്ക്ക് അറിയിച്ചിരുന്നത്. കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്കും നിരോധനം ബാധകമാണെന്ന് പ്രത്യേകം അറിയിപ്പു വന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇവയെല്ലാം പിന്‍വലിച്ച ജില്ലാ ഭരണകൂടം നിരോധനം മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്കു മാത്രമായിരിക്കും എന്ന് വിശദീകരിച്ചു.