അഴിയൂരിലെ കടലോര പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന പരിപാടിയില്‍ വിദേശികളും

0
411

വടകര: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യൂന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശികളുടെ സജീവ പങ്കാളിത്വം. റഷ്യയില്‍ നിന്നുള്ള ആര്‍ ടോം, parco vtkറോമാന്‍, എല്‍നോറ, ഓസ്‌ട്രേലിയയിലെ എല്ലി, നെതര്‍ലന്റിലെ ഇഗ്‌നോ എന്നിവരാണ് ഗ്രീന്‍ ആയ്യൂര്‍വ്വേദ ആശുപത്രി ഡോക്ടര്‍മാരായ, ഡോ. ആ തിര, ഡോ.അമ്യത, സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതല്‍ കിരീതോട് വരെയുള്ള കടല്‍ തീരം ശുചീയാക്കുവാന്‍ നാട്ടുകാരോടൊപ്പം പങ്ക് ചേര്‍ന്നത്. ആയൂര്‍വ്വേദ ചികില്‍സക്ക് വന്ന വിദേശികള്‍ പത്ര വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് മാലിന്യ നിര്‍മാര്‍ജനത്തിന് മുന്നോട്ട് വന്നത്.
മല്‍സ്യ തൊഴിലാളി പ്രിയേഷ് മാളിയക്കല്‍ തോണിയില്‍ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച് കടലിലെ പ്‌ളാസ്റ്റിക്കുകല്‍ തീരത്ത് എത്തിച്ചു. 50 കിലോ വരുന്ന ഓരോ വലയിലെയും മല്‍സ്യങ്ങളുടെ കൂടെ 13 കിലോ പ്ലാസ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്. elite latestഹരിത കര്‍മ സേന അംഗങ്ങള്‍ ഉദ്ദേശം 100. കിലോ കടല്‍ പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ചും കടല്‍ തീരത്ത് നിന്ന് നാലര ടണ്‍ മാലിന്യങ്ങളും ശേഖരിച്ചും പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യുനിറ്റില്‍ പുനരുപയോഗത്തിനായി എത്തിച്ചു.
രാവിലെ ആരംഭിച്ച കടല്‍ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ഇന്‍.ചാര്‍ജ്ജ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ, സുധ കുളങ്ങര, വി.പി.ജയന്‍, deepthi eco latestപഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, മോളി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ, സജീവന്‍, ഷൈനേഷ്, റീന, ഹരിത കര്‍മ്മ സേന ലീഡര്‍.എ. ഷിനി, ആശ വര്‍ക്കര്‍മാരായ പത്മജ ,കമല, യൂത്ത് കോര്‍ഡിനേറ്റര്‍ മഹേഷ് കുമാര്‍, കാസിം നെല്ലൊളി, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കടല്‍തീരത്തെ വീടുകളില്‍ ബോധവല്‍ക്കരണ സന്ദേശം എത്തിച്ചു. കടല്‍ തീരത്ത് ധാരാളം മദ്യകുപ്പികള്‍ കണ്ടതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ പരാതി നല്‍കുന്നതാണ്. ഹരിത കര്‍മസേനക്ക് മാസത്തില്‍ പ്ലാസ്റ്റിക്ക് നല്‍ക്കാത്ത വീടുകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ട് പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കീരീ തോടിലെ മാലിന്യം കെട്ടിയ ഭാഗം ജെസിബി ഉപയോഗിച്ച് വ്യത്തിയാക്കി. രണ്ടാം ഘട്ട ക്ലീനിംഗ് 17 ന് നടക്കും