വെള്ളൂരിന് അഭിമാനമായി സഹോദരങ്ങളുടെ എ പ്ലസ്

0
576

നാദാപുരം:  എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സഹോദരങ്ങളുടെ എ പ്ലസ് വിജയം വെള്ളൂരിന് അഭിമാനമായി. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ parco vtkഎല്ലാ വിഷയത്തിലും എ പ്ലസോടെ വെള്ളൂര്‍ തേജസിലെ തേജസ് ചന്ദ്ര നേട്ടം കൊയ്തപ്പോള്‍ പ്ലസ് ടു പരീക്ഷയില്‍ സഹോദരി തേജാ ലക്ഷ്മിയും എ പ്ലസോടെ വിജയ കിരീടം ചൂടി.
മുടവന്തേരി എസ്‌വി എല്‍പി സ്‌കൂള്‍ അധ്യാപകന്‍ രവീന്ദ്രന്റയും അമൃത വല്ലിയുടെയും മക്കളാണ് തേജസ് ചന്ദ്രയും തേജലക്ഷ്മിയും. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ഇരുവരും നേട്ടം കൊയ്തത്. സ്‌കൗട്ട് വിദ്യാര്‍ഥി കൂടിയായ തേജസ് ചന്ദ്ര പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നു. എന്‍എസ്എസ് വിദ്യാര്‍ഥിനിയായ തേജലക്ഷ്മി എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസോടെ വിജയം കൈവരിച്ച ശേഷം elite latestഇതേ സ്‌കൂളില്‍ സയന്‍സ് വിഷയമെടുത്താണ് പ്ലസ് ടുവിന് ചേര്‍ന്നതും പ്രതീക്ഷിച്ചതുപോലെ വിജയിക്കാനായതും.
ഈ വര്‍ഷം രണ്ട് പേര്‍ക്കും ഒരുമിച്ച് എ പ്ലസ് ലഭിച്ചത് വീട്ടിലും നാട്ടിലും ആഹ്ലാദ നിമിഷങ്ങള്‍ക്കു വഴിയൊരുക്കി. സഹോദരിയെ പോലെ സയന്‍സ് വിഷയമെടുത്ത് deepthi eco latestഉന്നത വിജയം നേടണമെന്നാണ് തേജസ് ചന്ദ്രയുടെ ആഗ്രഹം. തേജസ് ചന്ദ്ര ഉള്‍പെടെയുള്ള എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സ്‌കൂളില്‍ നടത്തിയ കൃഷിയില്‍ നല്ല വിളവ് ലഭിച്ചതിന്റെ ത്രില്ലിലാണ് കൂട്ടുകാര്‍. നാടിന് ആവശ്യം ജൈവ കൃഷിയാണെന്ന് തിരിച്ചറിയുകയും വീടുകളില്‍ ഇത്തരം കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന ആശയവും മനസ്സിലുണ്ടെന്ന് തേജസ്സ് ചന്ദ്ര പറഞ്ഞു. കൃഷിയില്‍ ഏറെ താല്‍പര്യമുള്ള തേജലക്ഷ്മിക്ക് അഗ്രിക്കള്‍ച്ചറില്‍ ബിരുദമെടുക്കാനാണ് ആഗ്രഹം.