നൂറുമേനി കൊയ്തവര്‍ക്കു ഘോഷയാത്രയോടെ സ്വീകരണം

0
427

parco vtk
വടകര: ഓര്‍ക്കാട്ടേരി കെകെഎം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയ്ക്ക് നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പി.ടി.എ. സ്വീകരണം നല്‍കി. വിജയികളെ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ elite latestഘോഷയാത്രയായി ഓര്‍ക്കാട്ടേരി ടൗണില്‍ സ്വീകരിച്ചു.
അനുമോദന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് രാജന്‍ കുറുന്താറത്ത്, ഗ്രാമപഞ്ചായത്ത് അംഗം ലിസിന പ്രകാശ്, പ്രധാന അധ്യാപിക കെ.ബേബി, ടി.കെ.രാമകൃഷ്ണന്‍, ഇ.പി.രാജേഷ്, എം.ആര്‍.വിജയന്‍, കെ.രാധാകൃഷ്ണന്‍, അഖിലേന്ദ്രന്‍ നരിപ്പറ്റ, വി.കെ.സതീശന്‍, പി.സജീവന്‍, പ്രജിത എം.പി, അനിത സി.കെ, സീമ പി, ജയ വി.എസ്, ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

deepthi eco latest