പ്ലസ് ടു സയന്‍സില്‍ മുഴുവന്‍ മാര്‍ക്കും നേടി നിദ ജെ.എസ്

0
641

parco vtk

വടകര: ഹയര്‍ സെക്കന്ററി സയന്‍സ് വിഷയത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിദ. ജെ.എസിനു സൂപ്പര്‍ നേട്ടം. 1200ല്‍ 1200 മാര്‍ക്കും സ്വന്തമാക്കിയാണ് നിദയുടെ നേട്ടം. ഈ വര്‍ഷം ഹയര്‍ സെക്കന്ററി പരീക്ഷയില്‍ മേമുണ്ട ഹയര്‍ സെക്കന്ററിയില്‍ നിന്ന് മുഴുവന്‍ മാര്‍ക്കും നേടിയ ഏക വിദ്യാര്‍ഥിയാണ് നിദ.
elite latestഹൈസ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം നിദക്ക് ലഭിച്ചിരുന്നു. പഠനത്തിന് പുറമെ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒന്നിലധികം തവണ മേമുണ്ടയെ പ്രതിനിധീകരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. നാഷണല്‍ സര്‍വ്വീസ് സ്‌കീമിലും സജീവമാണ്. ആയഞ്ചേരിയിലെ ഹോമിയോപ്പതി ഡോക്ടര്‍ ജമാല്‍ മുഹമ്മദിന്റെയും കോട്ടപ്പള്ളി എല്‍പിസ്‌കൂള്‍ അധ്യാപിക സാജിതയുടെയും മകളാണ് നിദ.

deepthi eco latest