ആദിവാസി കോളനിയില്‍ എ പ്ലസിന്റെ തിളക്കം

0
782

നാദാപുരം: വിലങ്ങാട് സെന്റ ജോര്‍ജ് ഹൈസ്‌കൂളിലെ അലീനയുടെ വിജയത്തിന് parco vtkപത്തരമാറ്റ്. ആദിവാസി പണിയ വിഭാഗത്തില്‍ പെട്ട കെ.അലീന എസ്എസ്എല്‍സി പരീക്ഷയില്‍ ഒമ്പത് എ പ്ലസോടെയാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനിയിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ട അലീനയുടെ പിതാവ് കൂലിവേലക്കാരനായ അശോകനും മാതാവ് മല്ലികയുമാണ്. അഞ്ചാം തരത്തില്‍ പഠിക്കുന്ന ഒരു സഹോദരിയുമുണ്ട്. മകളുടെ പഠനത്തിന് മാതാപിതാക്കള്‍ നല്ല പ്രോത്സാഹനം നല്‍കി.
സെന്റ ജോര്‍ജ് ഹൈസ്‌കൂളില്‍ 80 കുട്ടികള്‍ പരീക്ഷയെഴുതി നൂറ് മേനി കൊയ്തു. 22 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ കഴിഞ്ഞു. ആദിവാസി elite latestപിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ ആദിവാസി കുട്ടികളായ നാല് പേര്‍ക്ക് ഒമ്പത് എ പ്ലസ് നേടാന്‍ കഴിഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തര ഇടപെടലാണ് കുട്ടികളുടെ ഉന്നത വിജയത്തിന് വഴിതെളിയിച്ചത്. കലാ രംഗങ്ങളിലും അലീന മികവ് തെളിയിച്ചതായി സഹപാഠികള്‍ പറഞ്ഞു.

deepthi eco latest