വടകര സഹകരണാശുപത്രിയില്‍ തീപ്പിടിത്തം

0
15572

po

വടകര: വടകര സഹകരണാശുപത്രിയില്‍ തീപ്പിടിത്തം. സംഭവം ആശങ്ക പരത്തി. നിരവധി രോഗികളുള്ള ഒന്നാം നിലയിലാണ് വെള്ളിയാഴ്ച സന്ധ്യയോടെ parco vtkതീപ്പിടിത്തമുണ്ടായത്. പുക ഉയര്‍ന്നതോടെ രോഗികള്‍ അവശരായി. ഇവരെ വടകരയിലെ തന്നെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
തീപടര്‍ന്നു പിടിച്ചതറിഞ്ഞ് വാര്‍ഡുകളിലെ രോഗികളും ബന്ധുക്കളും ഇറങ്ങിയോടി. സംഭവം പരിഭ്രാന്തിക്ക് ഇടയാക്കിയെങ്കിലും പെട്ടെന്നു തന്നെ തീ നിയന്ത്രിക്കാനായി.
സംഭവമറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. ഒന്നാം നിലയിലുണ്ടായിരുന്ന ഇന്‍വേര്‍ട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്ന് പിടിച്ചതെന്നു കരുതുന്നു. പഴങ്കാവില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തിയെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ഏറെ നേരം elite latestപരിഭ്രാന്തിയിലായി. തീ പടര്‍ന്നുണ്ടായ പുകയില്‍ ആശുപത്രി മുങ്ങി. വൈദ്യുതി ഓഫ് ചെയ്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
അവശരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടരുമായ രോഗികളെ വടകരയിലെ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയുണ്ടായി. ഇതിനായി പത്തിലേറെ ആംബുലന്‍സുകളാണ് കുതിച്ചെത്തിയത്. രോഗികളില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡിവൈഎസ്പി പി.പി.സദാനന്ദന്‍, സിഐ അബ്ദുള്‍കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തുണ്ടായിരുന്നു.

deepthi eco latest